Friday, November 18, 2022

പ്രവാസി ...(ബംഗാളി വേർഷൻ)


▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
കേരളത്തിൽ വന്നു എല്ല് മുറിയെ ജോലി ചെയ്തു തൻറെ പ്രിയപ്പെട്ടവർക്ക് വേണ്ടി ജീവിതത്തിൻറെ സുഖങ്ങളും ദുഖങ്ങളും മാറ്റിവെച്ച് എല്ലാ പരിഹാസങ്ങളും ഏറ്റുവാങ്ങി നീറി .. നീറി കഴിയുന്ന അവൻ തന്റെ തലയണകളെ ഈറനണയിച്ചു കൊണ്ട് പാടി ...


"നീറുന്ന കണ്ണുമായ് നിന്നെ കിനാകണ്ടു,
ദൂരത്ത്‌ വാഴുന്ന ഞാനെന്നും ...
ഓരോരോ തീവണ്ടി ഓടിയെത്തുമ്പോഴും,
ഓടുന്നു മുറ്റത്ത്‌ നീയെന്നും"....

 

അതെ സമയം അങ്ങ് ദൂരെ പശ്ചിമ ബംഗാളിലെ ഒരു കൊച്ചു ഗ്രാമത്തിൽ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് കൊണ്ട് തന്റെ പ്രിയതമന്റെ മടങ്ങിവരവ് ആഘോഷിക്കുന്ന സന്തോഷകരമായ ആ സായാഹ്നത്തിൽ അവൻ പ്രിയതമയുടെ മടിയിൽ തല ചായ്ച്ചുകൊണ്ടു ഇങ്ങനെ ഓർത്തോർത്തു പാടി ...

"മലയാള ഭാഷ തൻ മാദകഭംഗി നിൻ,
മലർമന്ദഹാസമായ് വിരിയുന്നു ...
കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ഷയ് ലി നിൻ,
പുളിയിലക്കര മുണ്ടിൽ തെളിയുന്നു" …


( വാട്ട്സപ്പിലും ഫേസ്ബുക്കിലുമായി ബംഗാളിൽ പ്രചരിക്കുന്ന ചോദ്യങ്ങൾകൊന്നും മറുപടി അർഹികുന്നില്ല ... കുറച്ചു പ്രയാസങ്ങൾ എല്ലാം ഉണ്ടെങ്കിലും ഞങ്ങൾ ഇവിടെ സന്തുഷ്ട്ടരാണ്- ജയ് ജയ് "കേരളനാട്‌")

സെബാൾട്ടി ..... 18+

 

ബോർഡിംഗ് പാസ്‌ കിട്ടി വിമാനത്തിലേക്ക് കയറാൻ
തയ്യാറെടുക്കുന്ന ആ അവസരത്തിലും കഴിഞ്ഞ
അവധിയിൽ തനിക്ക്‌ സംഭവിച്ച ദുരവസ്ഥയെ
കുറിചായിരുന്നു സെബാള്ട്ടി ചിന്തിച്ചിരുന്നത് ...

ഈ ഏകാന്തജീവിതത്തിൽ തൻറെ ഏകാന്തതയെ
വാചാലമാക്കൻ ഒരിണയെ കണ്ടെത്തണം എന്ന
നിശ്ചയത്തിലാണ് നാട്ടിൽ എത്തിയത് എങ്കിലും
അമ്മവന്റെ എതിർപ്പിനെ തുടർന്ന് അവധി
കഴിഞ്ഞു വെറും കയ്യോടെ തിരുച്ചുപോരാനായിരുന്നു
അവന്റെ വിധി, കുടുംബസ്വത്തിലെ ഓഹരി വാങ്ങിക്കാതെ കല്യാണം കഴിപ്പിക്കില്ല എന്നതായിരുന്നു അമ്മാവന്റെ വാശി ...

രണ്ടു വർഷം ... വീണ്ടും ഒരവധികാലം, വീട്ടിലേക്ക്
കയറുമ്പോൾ സെബാൾട്ടി ചിലതെല്ലാം കണക്കുകൂട്ടിയിരുന്നു ....
ഈ പ്രാവശ്യം എന്ത് വില കൊടുകേണ്ടി വന്നാലും കല്യാണം കഴിക്കാതെ തിരിച്ചു വിമാനം കയറില്ല എന്ന ദൃഡനിശ്ചയതിനു മുന്നിൽ അമ്മാവൻ കീഴടങ്ങാൻ തയ്യാറായി ...

അങ്ങനെ കല്യാണവും കഴിഞ്ഞു,...

വർഷങ്ങളായി താൻ നെയ്ത്കൂട്ടിയ സ്വപ്നതുല്യമായ
ആ രാത്രിയിൽ ജീവിതത്തിന്റെ അർത്ഥവും
അനർത്ഥവും തിരിച്ചറിഞ്ഞു വൈകി
എണീറ്റ് ഉമ്മരപടിയും കടന്നു വിട്ടുമാറാത്ത
ആലസ്യത്തിൽ കടന്നു വരുമ്പോൾ കോലായയിൽ
ചാരു കസേരയിൽകല്യാണ ചിലവുകൾ കൂട്ടികുറച്ചു ചിന്താനിമഗ്നനായിരിക്കുന്ന അമ്മാവൻ..
പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല നേരെ പോയി അമ്മാവനെയും കസേരയും കൂട്ടി ഒറ്റ ചവിട്ടു,
എന്നിട്ട് ഒരാക്രോശവും ..!

"ഇത്രക്ക് സുഖമുളള പരിപാടി ആയിട്ടാണോ അമ്മാവാ കല്യാണം കഴിപ്പിക്കാൻ ഇത്രയും കാലം താമസിപ്പിച്ചത്".....???

ഐൻസ്റ്റീനും ഞാനും •°•°•°•○●


സാങ്കേതിക വിദ്യയുടെ വികാസം ലോകത്ത് മണ്ടന്മാരുടെയും അലസൻമാരുടെയും അളവ് വർധിപ്പികും എന്ന് പ്രവചിച്ച മഹാനാണ് ഐൻസ്റ്റീൻ ....

 

ഈ പേയ്സുക്കും വാട്സപും കീട്സപ്പും എല്ലാം കണ്ടിട്ട് നിങ്ങള്ക്കും തോന്നിയിരിക്കാം എന്നാൽ ഇതെല്ലാം ആ പ്രവചനത്തിലേക്കുളള വെറും ദ്രിഷ്ട്ടാന്തങ്ങൾ മാത്രം, ലോകത്ത് ഇത്തരം ചെപ്പടി വിദ്യകൾ എല്ലാം കൂടുതലും ഉപയോഗികുന്നത് ചീത്ത കാര്യങ്ങള്ക്ക് വേണ്ടിയാണ് എന്ന് കൂടി വായിക്കുമ്പോൾ ചിത്രം പൂർണമാകുന്നു ..!!

 

സാങ്കേതികവിദ്യകൾ ഇത്രയും വികാസം പ്രാപിച്ചതിനു പിന്നിലും #ഒരു പറ്റം മടിയന്മാരുടെ കഥയുണ്ട് ....

വലിയ കായികാദ്ധ്വാനം ആവശ്യമുളള ജോലികൾ എല്ലാം പെട്ടെന്ന് അതും ഈസിയായി എങ്ങനെ ചെയ്തു തീർക്കാം എന്ന മടയന്മാരുടെ സുദീർഘമായ ചിന്തകളിൽ നിന്നാണ് പോലും ലോകത്ത് പല ഉപകരണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുളളത് ...!!!

 

ആദ്യം റേഡിയോ പിന്നെ ടേപ്പ് റെകോർഡർ,അലാറം ക്ലോക്ക്,ടി വി , വീ സീ ആർ, സീ ഡീ, സീ ഡീ പ്ലയെർ , എം പീ ത്രീ പ്ലയെർ എന്നാൽ ഇവയെ എല്ലാം നിഷ്പ്രഭമാക്കി കൊണ്ട് ഒരൊറ്റ ഡിവൈസ് - "സ്മാർട്ട് ഫോണ്"

 

ഇത് പോലെ ആദ്യം മണ്ണെണ്ണസ്റ്റൗ പിന്നെ ഗ്യാസ്സ്റ്റൗ, മിക്സെർ ,ഗ്രൈണ്ടർ ,പ്രഷർകുക്കർ , റഫെർജരേറ്റർ എല്ലാത്തിനെയും നിഷ്പ്രഭമാക്കി
ഒരറ്റ സാധനം...സ്വിച്ച് ഇട്ടാൽ ഭക്ഷണം ഇങ്ങനെ ഉയർന്നു വരണം ..

 

അങ്ങനെ വല്ലതും ..???
"ഇല്ലല്ലേ"...?? കഴിയില്ലല്ലേ ...???
എല്ലാരും കളിയാക്കി പറഞ്ഞു കേള്കുന്നു    

 

നെറ്റീന്നു ഡൌണ്‍‍ലോഡ് ചെയ്യുന്ന കാര്യം ....

 

അങ്ങനെ വല്ലതും ...??

ടെക്നോളജി ഇനിയും എത്ര വളരേണ്ടിയിരികുന്നു
എന്ന് ചിന്തിച്ചു പോകുന്ന ഓരോരോ മുഹൂർത്തങ്ങൾ ..!!!

മാതാ പിതാ ഗുരു ദൈവം ... ❤️❤️❤️

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കേറ്റവും ഇഷ്ട്ടം ഖദീജ ടീച്ചറോട് ആയിരുന്നു, ഉമ്മയുടെ കൂട്ടുകാരിയും നാട്ടുകാരിയും ആയിരുന്നു ഈ ടീച്ചർ.... ♡♡

 

വെള്ളി അവധിക്ക് ഉമമാന്റെ വീട്ടിലേക്ക് വിരുന്നു പോയിരുന്നത് പലപ്പോഴും ടീച്ചറെ കൂടെ ആയിരുന്നു, അതുകൊണ്ട് മാത്രമായിരുന്നില്ല ടീച്ചറോട് എനിക്കുള്ള ഇഷ്ട്ടം 😀

 

ഒരീസം (#ഒരു ദിവസം) സ്കൂളിൽ പോകാൻ ഒടുക്കത്തെ മടി .. അങ്ങനെ തന്നെ ആയിരുന്നു അന്നൊക്കെ അധിക ദിവസവും, ഉമ്മ എല്ലാ അടവും പ്രയോഗിച്ചു പരാജയപെട്ടപോൾ അവസാനത്തെ അടവ് എന്ന നിലയിൽ " ആനക്ക് മുട്ടായി മാങ്ങാൻ ഇരുപത്തഞ്ചു പൈസ തരാം" എന്ന പ്രലോഭനത്തിൽ ഞാൻ വീണു ...

 

എന്നാൽ ആ വീട്ടിൽ എവിടെയെല്ലാം തിരഞ്ഞിട്ടും ആ പൈസ കിട്ടിയില്ല , എൻറെ വാശി ഒന്നുകൂടി "പിടിവാശി" എന്ന സ്റ്റേജിൽ എത്തിയിരുന്നു ... ഉപ്പക്ക് അന്നെല്ലാം വയനാട്ടിൽ ആയിരുന്നു ജോലി, ഉപ്പ അവിടെ ആയതുകൊണ്ട് എന്നും എൻറെ വാശിക്ക് കുറച്ചു മൈലേജ് കൂടുതൽ ആയിരുന്നു ..

 

"പൈസ കിട്ടാതെ ഞാം പോകൂല"....!! ആ സമയത്തതാ ഉമ്മാക്ക് ദൈവദൂതനെ പോലെയും എനിക്ക് ജൂതാസിനെ പോലെയും എൻറെ ആപ്പ ആ വഴി വരുന്നത് .... കാര്യങ്ങൾ എല്ലാം മനസ്സിലായപ്പോൾ "ഇപ്പ ശര്യാക്കിത്തരാം" എന്ന ഭാവത്തിൽ പുള്ളി എന്നെ തൂക്കി എടുത്തു സ്കൂളിൻറെ മുറ്റത് കൊണ്ടിട്ടു ... ദുസ്ട്ടൻ 😍😍

 

മനസ്സില്ലാ മനസോടെ ക്ലാസിൽ കയറിയെങ്കിലും എൻറെ വാശിക്ക് ഒരു ശമനവും ഉണ്ടായില്ല,അങ്ങനെ ഞാൻ തീരുമാനിച്ചു അന്ന് നിരാഹാരം കിടക്കാൻ, എന്നും ഉച്ചക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു വരാറുള്ള ഞാൻ അന്ന് വീട്ടിൽ പോയില്ല,,

 

"നിരാഹാര സമരം" ... വന്നു കാണാതായപ്പോൾ അടുത്ത സ്കൂളിൽ പഠിക്കുന്ന സഹോദരിമാരെ എല്ലാം അന്വേഷിച്ച് പറഞ്ഞയച്ചു ഉമ്മ - നല്ല വിശപ്പും ഉണ്ട്,വയറിനുള്ളിൽ നിന്നും ആരൊക്കെ വിളിച്ചു പറയുന്നുണ്ട് വേഗം പോകാൻ, ... എന്നിട്ടും ഞാൻ പോയില്ല ( ഞമ്മൾ ആണുങ്ങൾക്ക് അന്നും ഇന്നും വാശിയാണല്ലോ വലുത് .. വിഷപ്പല്ലല്ലോ..??? )

 

ഒരു മൂന്നു മൂന്നര മണി ആയി കാണും ഖദീജ ടീച്ചർ ക്ലാസ്സിലേക്ക് ഓടി വന്നു #ഇന്നീം കൂട്ടി ഓഫീസ് റൂമിലേക്ക് പോയി, ഞാൻ ഞെട്ടിപോയി ... !! ഉമ്മ ... എൻറെ ഉമ്മ എന്നെ തേടി സ്കൂളിൽ വന്നിരിക്കുന്നു ...!!

 

ടീച്ചറുടെ സ്നേഹത്തോടെയുള്ള ഉപദേശവും ഉമ്മയുടെ വാത്സല്യവും ദയനീയതയും ഉറ്റി നിൽകുന്ന മുഖഭാവവും കൂടി ആയപ്പോൾ ഞാൻ തീരുമാനിച്ചു ഉപവാസം നിർത്തി ഉമ്മയുടെ കൂടെ പോകാൻ ...❤️

 

ഈ സംഭവത്തിന്‌ ശേഷം "ഈ ടീച്ചർക്ക് ൻറെ കാര്യം നോക്കാനേ നേരള്ളൂ" എന്ന അവസ്ഥ .... പ്യാവങ്ങൾ "ൻറെ ഇമ്മീം ടീച്ചറും"

അന്നത്തെ ഗൾഫാണ് മോനെ... ഗൾഫ്‌ ...♣♣♣

ഒരു പത്തു വർഷം മുൻപ്‌ വരെ പ്രവാസികളിൽ ഭൂരിപക്ഷം പേരും മൂന്നു വർഷം മുതൽ അഞ്ച് വർഷം വരെ കാലവധിയിലെ നാട്ടിൽ പോകുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും സമയം കണ്ടെത്തിയിരുന്നത് ...!! പട്ടിണിയും പരിവട്ടവുമായി കഴിയുന്ന നാടിനെ കുറിച്ചും നാട്ടുകാരെയും വീട്ടുകാരെയും കുറിച്ചായിരുന്നു അവെരെല്ലാം ചിന്തിച്ചിരുന്നത്, അന്നത്തെ സാഹചര്യങ്ങൾ അങ്ങനെ ആയിരുന്നു, കത്തുകളിലൂടെയുളള ആശയവിനിമയങ്ങൾ അതും മാസങ്ങൾ പിന്നിടുമ്പോൾ മാത്രം, പിന്നീട് ഫോണ്‍ എല്ലാം വന്നെങ്കിലും ഇൻറെർനെറ്റ് ഇത്ര സജീവമാകുന്നതിനു മുൻപേ വരെ കത്തുകൾ തന്നെയായിരുന്നു ആശ്രയം ... നമ്മുടെ എല്ലാം പൂർവപിതാക്കന്മാർ ഗൾഫിൽ ഉണ്ടായിരുന്ന ആ കാലം, വർഷങ്ങൾ കഴിഞ്ഞാവും #ഒരു ഫോട്ടോ എങ്കിലും കിട്ടുന്നത് ... നല്ല അത്രപ്പത്തിൽ അത് കാണാൻ കുടുംബത്തിലെ എല്ലാവരും വരും... എന്നിട്ട് കരച്ചിലും പിഴിച്ചിലും തന്നെ .. മിക്കവാറും ഒരു ഷോപ്പ്കൌണ്ടറിൽ ഇരിക്കുന്ന അല്ലെങ്കിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന എല്ലാം ഫോട്ടോസ് ആയിരിക്കും .. 😃 😃 അന്നെല്ലാം മറ്റു ആർഭാഡങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല ഭക്ഷണം തന്നെ ആയിരുന്നു ആർഭാഡം, ഇന്ന് എല്ലാം ആയി....!! പുരോഗമിച്ചു ...പുരോഗമിച്ചു ഭക്ഷണത്തോട് വരെ പുച്ഛം... (ആയിന്റെ സ്മൈലി ഇച്ചറിയൂല),"എത്ര വേണെങ്കിലും തിന്നാം ... പക്ഷെ ഒന്നും ഉണ്ടാക്കാൻ കഴിയൂല" എന്ന് പറഞ്ഞ പോലെ, മുൻപ് നാട്ടിൽ ആർമാധിച്ചു നടക്കുമ്പോൾ ഭക്ഷണ സമയം ആവുമ്പോൾ ഒരാവേശം എല്ലാം ഉണ്ടായിരുന്നു ഇന്ന് "ഇനിയിപ്പോ ഭക്ഷണം കൂടി കഴിക്കണമല്ലോ" എന്നരീതിയിൽ ആർക്കോ വേണ്ടിയുള്ള വെറും വഴിപാടായി മാറി നമ്മുടെയെല്ലാം ഭക്ഷണ രീതി ...!! ന്യൂജനറേഷൻ സിനിമയും ഇറങ്ങി, ന്യൂജനറേഷൻ പ്രാവസികളും ഫ്ലൈറ്റിൽ ഇറങ്ങി തുടങ്ങി .....!! അതിൽപെട്ട ഒരുത്തൻ പറയുവാ ഇത്തിരി നെടുവീർപ്പോടെ... 😛 " ഭക്ഷണം ഇല്ലാതെ ഒരു രണ്ടീസെങ്ങിലും ജീവിച്ചാം ...നെറ്റില്ലാതെ ജീവിച്ചാം കജൂല ".... 😃 😃

Thursday, July 28, 2022

കൊര്‍ദോവ സമ്മേളനം ... "ഉത്തമസമൂഹത്തിന്റെ വീണ്ടെടുപ്പിന് "



കണ്ണീര്‍മഴ പെയ്തിറങ്ങി ..
കൊര്‍ദോവ തേങ്ങി
നഷ്ട്ടപ്രതാപത്തിന്‍ 
നൊമ്പരം പേറുന്ന 
പള്ളി മിനാരങ്ങള്‍ സാക്ഷി
പള്ളി മിനാരങ്ങള്‍ സാക്ഷി..!!



കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ അന്നോളം കണ്ടിട്ടില്ലാത്ത ഒരു മഹാ സമ്മേളനത്തിനാണ് മലപ്പുറം ജില്ലയിലെ അതിർത്തി ഗ്രാമമായ ചങ്ങരംകുളം സാക്ഷിയാവാന്‍ പോകുന്നത്  ജന ബാഹുല്യം കൊണ്ടും തിരഞ്ഞെടുത്തപതിനായിരത്തില്‍ പരം മുഴുവന്‍ സമയ പ്രധിനിധികളുടെ സാമീപ്യം കൊണ്ടും ചങ്ങരംകുളത്തിന്റെ വരദാനമായ ആ നെല്‍വയലുകള്‍ വീര്‍പ്പുമുട്ടുകയായിരുന്നു..
 


2004 - FEB 13,14,15 തിയതികളില്‍ .....!!!


മൂന്നു ദിവസങ്ങള്‍ മൂന്ന് രാവും മൂന്നു പകലും നീണ്ടു നില്‍കുന്ന ആ മഹാസമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത് അന്നും ഇന്നും  എന്നും  ഇന്നും ഏറെ ചർച്ച ചെയ്തുകൊണ്ടിക്കുന്ന സമൂഹിക മാറ്റങ്ങളെക്കുറിച്ചും  പല വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ചർച്ച ചെയ്യാൻ മടിക്കുന്ന അവരെ  അപജയങ്ങളിലേക്ക് എത്തിക്കുന്ന സമൂഹത്തിന്റെ മൂല്യ ശോഷണങ്ങളിലൂടെ, നഷ്ട്ടപ്പെട്ടുപോയ ഇന്നലകളിലെ നന്മെയെ കണ്മുന്നിൽ വാക്കുകളായി പെയ്തൊഴിഞ്ഞു  വിഖ്യാതനായ വാക്മികൾ വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ ലോകം ആ പാട ശേഖരത്തിലേക്ക് ചുരുങ്ങിയ നിമിഷങ്ങളായിരുന്നത്    

"ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപ്പിന് "

സംഘടനാ പാടവം ആവോളം ആര്‍ജിതമായ ഒരു പുതുനിര നേത്രത്വം എം എസ് എഫിന്റെ  ഈ സമ്മേളനം ഒരു ചരിത്രമാക്കി മാറ്റി ,  മുസ്ലിം യൂത്ത്‌ലീഗിന്റെ  ഇന്നത്തെ നേതാക്കളായ സീ കെ സുബൈരിന്റെയും പീ എം സാദിക്കലിയുടെയും കൈകളില്‍ ഭദ്രമായിരുന്നു ആ ജനസാഗരം ..

പതിമൂന്നാം തിയതി ലളിതമായ എന്നാല്‍ വളരെ വിശാലമായ ഒരു സദസിനെ സാക്ഷിനിര്‍ത്തി കൊണ്ട് സമ്മേളനം ആരംഭിക്കുകയായിരുന്നു  ......

കേരളത്തിന്റെ അങ്ങോളമിങ്ങോളം വരുന്ന വലിയ ഒരു സമൂഹം ഒരേയൊരു  ലക്ഷ്യത്തെ മുന്‍നിര്‍ത്തി ചങ്ങരംകുളത്തേക്ക് , ഊഷ്മളമായ ആ സായാഹ്നത്തിലും ചങ്ങരംകുളം ജനബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടി ...
പ്രശസ്ത ഒമാനി എഴുത്തുകാരനായ സാലിം ബിന്‍ നാസര്‍ അലി ഇസ്മായിലി ആയിരുന്നു സമ്മേളനം ഉല്‍ഘാടനം നിര്‍വഹിച്ചത്‌ .. 

മര്‍ഹൂം യാഹ്കൂബ്‌ സാഹിബിന്റെയും ഗുലാം ഹസ്സന്‍ ആലംഗീരിന്റെയും CA ബഷീര്‍ സാഹിബിന്റെയും നേത്രത്വത്തില്‍ അന്‍പതോളം വരുന്ന പെരുവള്ളൂരിലെ എം എസ്  എഫ്‌   പ്രവർത്തകരിൽ ഒരാളായി ഞാനും, വളരെ വിശാലമായ ആ നെല്‍വയലില്‍ ഒരു കൂടാരം ഒരുക്കിയ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാവില്ല ....കൂടാതെ പ്രതിനിധികൾക്കായി എല്ലാ   സൗകര്യവും ഒരുക്കുന്നതില്‍  സംഘാടകര്‍ തങ്ങളുടെ  സംഘാടന പാടവം വിളിച്ചറിയികുകയായിരുന്നു ,
ഉത്ഘാടന പരിപാടികൾക്ക് ശേഷം  പരസ്പരം പരിജയപെടലും മറ്റു കലാ പരിപാടികളുമായി അന്നത്തെ  ദിവസം അവസാനികുകയായി ....

പതിനാലാം തിയതി  സുബഹി നമസ്കാരാനന്തരം തുടങ്ങിയ സമ്മേളനം  സൈദ്‌ മുഹമ്മദ്‌ നിസാമിയുടെ ഉൽബോധന  പ്രസംഗത്തോടെയാണ് ആരംഭിച്ചത്‌ ..... ഒരു ഉൽബോധനം  പ്രസംഗം എന്നതിനപ്പുറം വിശാലമായ ഒരു വിജ്ഞാന സദസ്സായി  മാറി നിസാമിയുടെ പ്രസംഗം ,

കൊർദോവയുടെ ചരിത്രം മുതല്‍ ആധുനിക സ്പെയിനിന്റെ  ചരിത്രം വരെ വളരെ ഗഹനമായി ചര്‍ച്ച ചെയ്തു നിസാമി ...
വ്യതസ്ത സെഷനുകളിലായി സുകുമാര്‍ അഴീകോട്, കെ വേണു , അബ്ദുസമദ്‌ സമാധാനി മുതലായ പ്രശസ്തരും പ്രഗൽഭരുമായ വാക്മികൾ  തങ്ങളുടെ അറിവുകൾ  വരും തലമുറക്കായി പകര്‍ന്നു തന്നു , പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടും ഉത്തരങ്ങള്‍ തിരുത്തി കുറിച്ച് കൊണ്ടും ചര്‍ച്ചകള്‍ സജീവമായി.... പ്രധിനിധികളുടെ  അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് സമദാനി സാഹിബ്‌ ആലപിച്ച ഉര്‍ദു കവിതയും അതിന്റെ നാനാര്‍ത്ഥങ്ങളും ഇന്നും മനസ്സിനെ ഈറനണിക്കുന്നു - അന്നെത്തെ ഏറ്റവും വലിയ ഒരു അനുഭവമായിരുന്നു ഗസലിന്റെ സുല്‍ത്താന്‍ ഷഹബാസ്‌ അമന്‍ അവതരിപ്പിച്ച "ഗസല്‍ സന്ധ്യ " - ഗസലും മറ്റു കലാ പരിപാടികളുമായി ആ രാവും ഉറക്കില്‍ മയങ്ങി .......!!

പതിനഞ്ചാം തിയതി സമാപന ദിനമായിരുന്നു ......

 രണ്ടു ദിവസങ്ങളിലായി തമ്മില്‍ തമ്മിൽ പറഞ്ഞും പാടിയും ഇടപെടെലുകളിലൂടെ ആര്‍ജിച്ചെടുത്ത സൗഹാര്‍ദം പിരിയാനുള്ള നിമിഷങ്ങളെ ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കാന്‍ തുടങ്ങി .... 
പ്രശസ്ത അറബിക് എഴുത്തുകാരന്‍ ആയിരുന്നു അന്നത്തെ പ്രധാന ആകര്‍ഷണം , ഇംഗ്ലീഷില്‍ ഉള്ള അദ്ധേഹത്തിന്റെ പ്രസംഗം സദസ്യരുടെ ചിന്തകള്‍ക്ക് നവോന്മേഷം പകര്‍ന്നു ....

അബ്ദു സമദ് സാഹിബിന്റെ മകൾ എന്നതിനപ്പുറം തമിൾ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ വേരുറപ്പിക്കാൻ എന്നും മുന്നിൽ നിന്ന് ശബ്ദമുയർത്തുന്ന ശ്രീമതി: ഫാത്തിമ  മുസഫര്‍ അക്ഷരാര്‍ത്ഥത്തില്‍ സദസിനെ തന്റെ വാക്ക്‌ധോരണി കൊണ്ട് കയ്യിലെടുത്തു ......

നമ്മുടെ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്റെയുംടി എ അഹമ്മദ്‌ കബീര്‍ സാഹിബിന്റെയും എം കെ മുനീര്‍ സാഹിബിന്റെയും പ്രസംഗങ്ങള്‍ സദസ്സിനു നവോന്മേഷം നല്‍കി ..... 
"നിങ്ങള്‍ ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികളും ചരിത്രം രജികുന്ന വിപ്ലവകാരികളും ആവണം " എന്ന് പറഞ്ഞു അവസാനിപിച്ച മുനീര്‍ സാഹിബിന്റെ പ്രസംഗം ഇന്നും കാതുകളില്‍ മുഴങ്ങുന്നു....!!!





സമാപന സമ്മേളനത്തിലേക്ക്
 പതിയെ ....പതിയെ... 
അടുത്ത് വന്നു കൊണ്ടിരുന്നു ...സമാപന സമ്മേളനം ഉല്‍ഘാടനം നിര്‍വഹിക്കുന്നത് ഇന്ത്യന്‍ മുസല്‍മാന്റെ കണ്ണിലുണ്ണിയും   കേരളത്തിന്റെ അഭിമാനഭാജനവും  മഞ്ഞുതുള്ളിയുടെ പരിശുദ്ധിയുംതുമ്പ പൂവിന്റെ നൈര്‍മല്യവുമുള്ള മര്‍ഹൂം ജനാബ് പാണക്കാട് സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങള്‍ അവര്‍കള്‍ ആയിരുന്നു , 
സ്വത-സിദ്ധമായ ഹ്രസ്വവും ഗഹനവുമായ വാക്കുകളില്‍ ഉല്‍ഘാടന പ്രസംഗം നിര്‍വഹികുമ്പോള്‍ ആ ചങ്ങരംകുളം പാടത്ത് കാറ്റിന്റെ ശബ്ദകണങ്ങൾക്ക്  പോലും നിശബ്ദതയിലേക്ക്‌ വഴിമാറി പോകേണ്ടി വന്നു ..
ഉത്ഘാടന പ്രസംഗത്തിനുശേഷം ആശംസകള്‍ അര്‍പിച്ചുകൊണ്ട്‌  ലോകരാഷ്ട്രങ്ങളിലെ ഇന്ത്യന്‍ ശബ്ദം മുസ്ലിം ലീഗിന്റെ അഭിമാനമായ ഇ .അഹമ്മദ്‌ സാഹിബ്‌, കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്  മുസ്ലിം ജനതയുടെ അഭിമാനമായ പാണ്ടികടവത്ത് കുഞ്ഞാലികുട്ടി എന്ന പീ കെ കുഞ്ഞാലികുട്ടി, അബ്ദു സമദ്‌ സമദാനി , ബഷീര്‍ സാഹിബ് , മുനീര്‍ സാഹിബ് , അഹമ്മദ്‌ കബീര്‍ മുതല്‍ പീ കെ കെ ബാവ സാഹിബ് വരെ നീണ്ടു ആ നിര 
കൊര്‍ദോവയുടെ ചരിത്രത്തില്‍ നിന്നും തുടങ്ങിയ ഈ സമ്മേളനം പകര്‍ന്നു നല്‍കിയത്‌ ഒരു മുന്നേറ്റത്തിനുള്ള ആഹ്വാനം തന്നെ ആയിരുന്നു .
"പടിഞ്ഞാറ് അന്ധകാരത്തില്‍ ആണ്ട് പോയിരുന്ന ഒരു കാലഘട്ടത്തില്‍ വിക്ജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു  ലോകത്തിനു മാതൃക കാണിച്ചു കൊടുത്ത ഒരു ഉത്തമ സമൂഹത്തിന്റെ, സമുദായത്തിന്റെ പിന്മുറക്കാരാണ് നമ്മള്‍"...
നമ്മുടെ സ്വീകരണ മുറികളില്‍ ഇരുന്നുകൊണ്ട് കുത്തഴിഞ്ഞ യുറോപ്യന്‍ സമസ്കാരത്തെ അല്ല നമ്മള്‍ മാതൃകയാകെണ്ടത് ..... എന്ന്  തുടങ്ങി എന്റെ നേതാവ്‌ സീ എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ മരിക്കാത്ത ഓര്‍മകളും വാക്കുകളും വരെ അലയടിച്ചുയര്‍ന്നു, ഒരു നൂറു നൂറ്റാണ്ടിലേക്ക് കൂടി കരുത്തും  പ്രതീക്ഷയും നല്‍കുന്ന വാക്കുകള്‍            "താജ്മഹലിന്റെ സൌന്ദര്യവും കുതബ്മിനാരിന്റെ ഔനിത്യവും ചെങ്കോട്ട പോലെ സുശക്തവുമായ എന്റെ സമുദായം"......!!




 ഉണരുക ഉയരുക വീണ്ടും .... വീണ്ടും ... ഒരു ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപ്പിന്  വേണ്ടി ...!!!



Sunday, August 30, 2020

വോളിബാൾ വസന്തത്തിന്റെ നേർക്കാഴ്ചകൾ...!!!

 


മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമായ ചാത്രത്തൊടിയിലെ എന്നല്ല മലപ്പുറം ജില്ലയിലെ തന്നെ സാംസ്‌കാരിക വിദ്യാഭ്യാസ നവോധാനത്തിനു  നേത്രത്വം നല്‍കുന്ന പ്രസ്ഥാനം എന്നനിലയില്‍ കസ്സാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്...
ജില്ലയിലെ സാക്ഷരത പ്രവര്‍ത്തനങ്ങളുടെ പ്രാരംഭം മുതല്‍ തന്നെ നേത്രത്വപരമായ പങ്കുവഹിച്ചുപോകുന്ന പ്രവര്‍ത്തകരുടെ കൂട്ടായ്മ എന്നതിനാല്‍തന്നെ ജില്ലക്ക് പുറത്തും കസ്സാക്കിന്റെ വേരുകള്‍ കാണാന്‍ കഴിയും, അയ്യായിരത്തോളം അമുല്യ പുസ്തകങ്ങളുമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഒരു പക്ഷെ ജില്ലയിലെ ലൈബ്രറി പ്രസ്ഥാനങ്ങള്‍ക്ക്‌ മാത്രകയാണ്‌

കേരള സര്‍ക്കാരിന്റെ എ ഗ്രേഡ് ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന, സംസ്ഥാന ലൈബ്രറി കൌണ്‍സിലിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഗ്രന്ഥശാല നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ ഉപകാരപ്രധമാണ്.
കസ്സാക്കിന്റെ ഓരോ പ്രവര്‍ത്തനത്തിലും സജീവമായ സഹകരണം നാട്ടുകരില്‍നിന്നും ഉണ്ടാവാറുണ്ട് . ഇത്തരത്തില്‍ നാടിനും നാട്ടുകാര്‍ക്കും സേവനങ്ങള്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സംഘടന എന്നനിലയില്‍ കസ്സാക്കിന്റെ പ്രവർത്തകർ അഭിമാനം കൊള്ളുന്നു

പിച്ചവെച്ച നാളുതൊട്ടെ ഞാൻ കണ്ട ചാത്രത്തൊടിയിലെ അങ്ങാടിയും പൂർവപിതാക്കന്മാരുടെ ദീർഘവീക്ഷണങ്ങളുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന AKHMUP സ്കൂളും,സ്കൂൾ ഗ്രൗണ്ടിന്റെ ഒരറ്റതായി രണ്ടു കാലിൽ വലനെയ്തു എതിരാളികളെ കാത്തിരിക്കുന്ന വോളിബാൾ എന്ന കായിക വിനോദത്തെ നെഞ്ചേറ്റിയ ഒരു കൂട്ടം യുവതുർക്കികൾ...

കരീം-അഹമ്മദ് സ്മാരക സാസ്കാരിക കേന്ദ്രം ( KASSAK ) ആരുടെ പേരിലാണോ അറിയപ്പെടുന്നത് ആ കരീം മേലെകൊടശ്ശേരിയും അഹമ്മദ് കുരുണിയനും ഇന്നും ഒരു പ്രദേശത്തിന്റെ വികാരമായി നിലനിൽക്കുന്നുവെങ്കിൽ  അത് വോളിബാൾ എന്ന മാന്ത്രികതയുടെ മായാജാലം മാത്രം..

ഇന്നത്തെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ . കലാം മാസ്റ്റർ, കളിക്കളത്തിൽ കളികാരനായും കളി നിയന്ത്രിക്കുന്ന റഫറിയായും പയറ്റി തെളിഞ്ഞ ഹനീഫ മാസ്റ്റർ , ഹംസ മാസ്റ്റർ ,അലിബാപ്പു മാസ്റ്റർ , ഹമീദ് മാസ്റ്റർ, തെക്കൻ അബു, സാദത്ത് മാസ്റ്റർ, ഇസ്മയിൽക്ക, TK .മുഹമ്മദലി , പെരിഞ്ചീരി നൗഷാദ് ,അശ്റഫ് തെക്കൻ  മുതൽ ഒരു കറകളഞ്ഞ നിയമപാലകനായി തന്റെ മരണം വരെ നാടിനും നാട്ടുകാർക്കുമായി ജീവിതം സമർപ്പിച്ച പോലീസ്  അഷ്‌റഫ്ക്ക...

ഒരു കാലഘട്ടത്തിന്റെ ഇതിഹാസങ്ങൾ ഒരു "സീതാമുട്ടിൽ" പറഞ്ഞു നിർത്തിയ അഡ്വ: ഗദ്ദാഫി ചൊക്ലി, ഹബീബ് ,കുഞ്ഞാപ്പു ,താഹിർ , കെ. ഗദ്ദാഫി , മുബഷിർക്ക , തെക്കൻ റാഫി , അസ്‌ലം ,സലിം റഷീദ് KV , അയ്യൂബ് തെക്കൻ  , സിദ്ധീക്ക് .PP ,അമീർ TP DR :അബ്ദുൽ ഖയൂം, നാസർ KV ,യൂനസ് തെക്കൻ...
കളിക്കളത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ പടനയിക്കാൻ എന്നും മുന്നിൽ നിന്നുരുന്നത് നാട്ടിലെ വിശാല മനസ്കരായ വോളിബാൾ പ്രേമികളായിരുന്നു..
ഒരു നാട് മുഴുവൻ വോളിബാൾ എന്ന കായിക മാമാങ്കത്തെ നെഞ്ചിലേറ്റിയ അപൂർവങ്ങളിൽ അപൂർവമായ ഒരു ഗ്രാമമായിരുന്നു ചാത്രത്തൊടി....!!
ആവേശം മലകയറുമ്പോൾ മത്സരം മുറുകി കാണികൾ പരസ്പരം പന്തയത്തിൽ മുഴുകുകയും കായികാസ്വാദകർക്ക് ഹരം പിടിപ്പിക്കുന്ന ഒരു കിടിലൻ മത്സരം ബാക്കിവെച്ച വെല്ലുവിളികൾ, പറഞ്ഞു തീരാത്ത കായിക പാഠങ്ങൾ എല്ലാം എല്ലാം ഒരോർമ മാത്രമായി കിടക്കുന്നു...

സംഭവബഹുലമായ ആ കാലത്തിന്റെ ഓർമ്മകൾ പടിയിറങ്ങി എങ്കിലും അന്നത്തെ താരങ്ങൾ കസാക്കിന്റെ തുറുപ്പുചീട്ടുകളായിരുന്നു..
ഇടിവെട്ട് സ്മാഷുകൾകൊണ്ട് കാണികളുടെ നെഞ്ചിൽ ഇടിമുഴക്കങ്ങൾ സൃഷ്ട്ടിച്ചു അന്നും ഇന്നും കസ്സാക്കിനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അക്ബർ...വേറിട്ട ശൈലിയിൽ കളിക്കളത്തിൽ മാന്ത്രിക വിരലടയാടങ്ങൾ പതിപ്പിച്ചു മനസ്സിന്റെ നിഗൂഢതകൾ ദൃതവേഗതയിൽ തന്റെ കാരവലയങ്ങളിലേക്ക് ആവാഹിച്ചു സ്മാഷുകളുടെ വലിയപെരുന്നാളുകൾക്ക് പൂത്തിരി കത്തിച്ച ഷുഹൈബ് ..കളിക്കളത്തിലെ നിത്യഹരിത നായകനായി പുതുതലമുറക്ക് എന്നും ആവേശം പകർന്ന് പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി അന്നും ഇന്നും എന്നും മൈനസ് വിട്ടുകൊടുക്കാതെ നിലയുറപ്പിച്ച മോക്കലാട്ട് മുഹമ്മദലി... പുതു തലമുറയുടെ ആവേശമായ അംജദും മുസ്തഫയും ഏതോ ഒരു വേനലവധികാലത്തെ പരിശീലന കളരിയിലെ ഉയർത്തെഴുനേൽപ്പുകളായിരുന്നു,  ഓരോ വേനലവധിയിലും പിന്നീട് പറഞ്ഞു ചിരിക്കാനും പരിഹാസപാത്രമാവാനും കഴുത്തറ്റം മൂടിയ സാമ്പത്തിക ബാധ്യതകളും സമ്മാനിക്കുമെങ്കിലും കോച്ചിങ് ക്യാമ്പുകൾ ഒരു നേർച്ചയാക്കി കടം തീർക്കുമായിരുന്നു.. 

ആ വിളക്കുമരങ്ങളിലെ പ്രകാശമാണ് ഇന്ന് പെരുവള്ളൂരിലെ പൂത്തുലഞ്ഞു നിൽക്കുന്ന വോളിബാൾ വസന്തത്തിന്റെ നേർക്കാഴ്ചകൾ എന്ന് വേണം കരുതാൻ...എത്രയെത്ര ടൂർണമെന്റുകൾ കായിക പ്രേമികൾക്ക് ഹരം വിതറി കിഷോറും പ്രഭാകരനും അസീസും ടോം ജോസഫും നല്ലളം മൂസയും കെൽവിനും ഷാജിമോനും പൊടി പാറ്റിയ പോരാട്ടങ്ങളുടെ കഥകൾക്ക് സാക്ഷിയായ കസാകിന്റെ വോളിബാൾ മൈതാനം ഇന്നും ആ ആവേശങ്ങളുടെ കനലുകൾക്ക് ശ്വാസം പകരാറുണ്ടത്രെ ... 

ജില്ലയിലെ വിവിധ ടൂർണമെന്റുകളിലും കോഴിക്കോട് JDT POLYTECHNIC കോളേജിനു വേണ്ടിയും കളിസ്ഥലങ്ങളിൽ ആവേശം വിതറിയ അനസ്.
സ്മാഷുകൾ കൊണ്ട് പറഞ്ഞു തീരാത്ത കഥയിലെ വർണ്ണങ്ങൾ കൊണ്ട് കളി മൈതാനങ്ങളിൽ കവിത രചിച്ച മലപ്പുറം ജില്ലാ വോളിബാൾ ടീമിലും പിന്നീട്  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കൽ എജുക്കേഷൻ ടീമിന്റെയും ഭാഗമായിരുന്ന ഷാനു എന്ന നാമദേയത്തിൽ ജില്ലയിലെ ടുർണമെന്റുകളിലെ നിറസാന്നിധ്യമായിരുന്ന അലിഷാൻ കുരുണിയൻ

ഒരു കാലഘട്ടിത്തിന്റെ മുഴുവൻ സ്പന്ദനവും തന്റെ മാന്ത്രിക വിരലുകളിൽ വിസ്മയം തീർത്ത PSMO കോളേജിന്റെ ഡിഫന്റർ റഷീദ് , VPKMMHSS പുത്തൂർ പള്ളിക്കൽ വോളിബാളിൽ ജില്ലയുടെ അമരത്തു തിളങ്ങി നിന്നിരുന്നത് കസ്സാക്കിന്റെ കളിക്കാരിലൂടെയായിരുന്നു. കസ്സാക്കിന്റെ എക്കാലത്തെയും എണ്ണം പറഞ്ഞ കളിക്കാരായിരുന്ന സ്റ്റീഫൻ എന്ന വിളിപ്പേരിൽ മൈതാനങ്ങളുടെ ആരവങ്ങൾക്ക് ഹ്യദയമിടിപ്പിന്റെ വേഗത നൽകിയ തെക്കൻ  നൗഫൽ , 
ഗ്രൗണ്ടിൽ പറന്നു കളിക്കുന്ന ഷഫീഖ് ,സുബൈർ ,ആഷിഫ് ,ഫൈസൽ,നിസാറുട്ടി, നൗഷാദ് .TK ,ആഷിഖ്, നസീഫ് സാജിദലി,ഹാരിസ് ,ഹംസ , നൗഫൽ PT, റാഫി. സഫ്‌വാൻ. അലി ഇഹ്‌സാൻ  

കാലവിസ്‌മൃതിയിൽ പ്രവാസത്തിന്റെ മുൾമുനയിലും കരുത്തരായി തീർന്നവർ പുതു തലമുറയുടെ നിസ്സംഗതയിലും ഒരു പിടി നെടുവീർപ്പുകളും പ്രോത്സാഹനങ്ങളുമായി കൂടെ തന്നെയുണ്ട്...
ഇന്നലെകളിലെ കസ്സാകിന്റെ കളിയാരവങ്ങൾ ഇന്നും അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നു...!!

Tuesday, February 26, 2013

മരുഭൂമിയിലെ ഉണങ്ങുന്ന സ്വപ്നങ്ങള്‍ ...!!!

പൌരാണികകാലം തൊട്ടേ ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഇടംനേടിയിരിക്കുന്നു അറബികളും മലയാളികളും തമ്മിലുള്ള ബന്ധം. ഒരു കാലഘട്ടത്തില്‍ അറബികളുടെയും പിന്തുടര്‍ന്ന് വന്ന പാശ്ചാത്യരുടെയും "ഗള്‍ഫ്‌" കേരളം ആയിരുന്നെങ്കില്‍ ഇന്ന് ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍കുമ്പോള്‍ മലയാളികള്‍ എല്ലാം നഷ്ട്ടപെട്ടു മുത്തും പവിഴവും തേടി അല്ലെങ്കില്‍ അവനവന്റെ അന്നത്തിന്റെ ഉറവിടം തേടി  അറബികളുടെയും  പാശ്ചാത്യരുടെയും വാതിലില്‍ മുട്ടി തുടങ്ങിയിട്ട് ഏകദേശം അമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ...!!


പാതി നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു മലയാളത്തിന്റെ പ്രവാസത്തിന്...മരുഭൂമിയിലെ മരീചിക തേടിയുള്ള ഈ യാത്രക്ക് അത്ര പഴക്കം ഉണ്ടെങ്കിലും പ്രവാസത്തിന്റെ ശബ്ദം മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല, കപ്പലുകളിലും ചെറു ബോട്ടുകളിലും എല്ലാം ആയി അന്നം തേടി കടല്‍ കടന്നപ്പോള്‍ പറയാനുണ്ടായിരുന്നതും പറഞ്ഞു കേട്ടതും എല്ലാം സ്നേഹത്തില്‍ പൊതിഞ്ഞ പച്ചപ്പാര്‍ന്ന മരുഭൂമിയെ കുറിച്ചും മുത്തും പവിഴവും എണ്ണകിണറുകളും നിറഞ്ഞ അറബി കഥയില്‍ മാത്രം കേട്ട് പരിജയമുള്ള  കഥകളും പറഞ്ഞു സ്വന്തം പ്രയാസങ്ങളും നൊമ്പരങ്ങളും ഉള്ളില്‍ഒതുക്കി തനിക്ക്‌ കിട്ടിയ അത്ഭുതവിളക്കിന്റെ കഥകള്‍ പറഞ്ഞു തന്നവനായിരുന്നു ആദ്യ കാലത്തെ പ്രവസിയെങ്കില്‍ ഇന്ന് പ്രവാസിക്ക് പറയാനുള്ളത്‌ കഥന കഥകള്‍ മാത്രമാണ് ..


                                         ‘‘ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
                                   സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ 
                                    പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു..’’

പള്ളിക്കൂടമുറ്റത്ത് പത്തുമണിവെയിലില്‍ നിരന്തരം ചൊല്ലി ഉറപ്പിച്ച, ഈ പ്രതിജ്ഞ എന്റെയും നിങ്ങളുടെയും ദേശീയ ബോധത്തിന്റെ അളവുകോല്‍ മാത്രം ആയിരുന്നില്ല ... എന്നിട്ടും കാലം നമ്മളെ കൊണ്ടെത്തിച്ചത് ഏതെങ്കിലുമൊരു പാസ്പോര്‍ട്ട് ഓഫീസിന്റെ വരാന്തയില്‍ ആയിരുന്നു എങ്കില്‍ അത് തികച്ചും യാദ്രഷികം  എന്ന് കരുതാനാവുമോ..?


ഏകദേശം ഇരുപതു ലക്ഷത്തോളം പേര്‍ ഗള്‍ഫു നാടുകളില്‍ മാത്രം പ്രവാസജീവിതം    നയിക്കുന്നവര്‍ ആയി ഉണ്ട്... ഇതില്‍ ബഹുഭൂരിഭാഗവും കുറഞ്ഞ വേതനത്തില്‍ തൊഴില്‍ എടുക്കുന്നവര്‍, മാത്രമല്ല ഒന്നോ രണ്ടോ വര്‍ഷത്തില്‍ കേവലം മാസങ്ങളുടെ അവധിയില്‍ നാടുകാണാന്‍ വിധിക്കപെട്ടവര്‍ ..
പ്രവാസം തിരഞ്ഞെടുക്കുന്നതിന് മുന്‍പ്‌ സ്വന്തം ജീവിതം പച്ചപിടിപ്പിക്കാന്‍ ഒരു ചെറിയ ശ്രമം പോലും നടത്താതെ നാട് നന്നാക്കാന്‍ മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കിയവരും, വിപ്ലവങ്ങള്‍ ജയിക്കാനും ജയിപ്പിക്കാനും വേണ്ടി ജീവിതത്തിന്റെ നല്ല ഭാഗങ്ങള്‍ ഹോമിച്ചവരും അവസാനത്തെ കച്ചിത്തുരുമ്പ് എന്ന രീതിയില്‍ മാത്രം പ്രവാസജീവിതം തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം രാജ്യത്ത്‌ അവര്‍ അനുഭവിച്ച സ്വാതന്ത്ര്യം നഷ്ട്ടപെടുന്നതില്‍ തുടങ്ങുന്നു ദുരന്ത കഥകള്‍....
"മല്ലുസ്" എന്നറിയപെടുന്ന മലയാളികളെയെല്ലാം ആവശ്യമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു, എന്നാല്‍ ഇന്ന് കുറഞ്ഞ കൂലിയില്‍ ജോലി എടുക്കാന്‍ തയ്യാറുള്ള അറബികളെ തിരഞ്ഞു കൊണ്ടിരുന്നു ഈ കാലത്ത്‌ ഇത്രയെല്ലാം "കഷ്ട്ടപ്പാട്" സഹിച്ച്  എന്തിനാ...? എന്ന ചോദ്യം വളരെ പ്രസക്തമാണെന്നു തോന്നുന്നു ...



നമ്മുടെ നാട് ....
എന്റെ നാട്... എന്നെല്ലാം വലിയ വായില്‍ പറയുകയും എഴുതുകയും എല്ലാം  ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ഇവരുടെയൊക്കെ വാക്കും കേട്ട് ഗള്‍ഫ്‌ മതിയാകി നാട്ടില്‍ എത്തിയവര്‍  യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ .... നാട്ടില്‍ ജീവിക്കാന്‍ കഴിയില്ല, ജോലി നോക്കാന്‍ കഴിയില്ല എന്നൊക്കെയുള്ള പരാതികള്‍ വേറെയും .... എന്തൊക്കെയായാലും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷക്ക്‌ അതിപ്രധാനമായ വിദേശനാണ്യം നേടിതരുന്നതില്‍ ഈ കൂട്ടര്‍ നിസ്തുലസേവനം നടത്തുന്നു എന്നും പറഞ്ഞു വര്‍ഷാ വര്‍ഷം ഒരു ദിവസം മാറ്റിവെച്ചു പരസ്പരം സ്തുതിഗീതങ്ങള്‍ പാടിയും കുടിച്ചും മതിച്ചും നികുതി പണം തിന്നു തീര്‍കുമ്പോള്‍ ഇനിയെങ്കിലും വരും തലമുറയില്‍ നിന്നെങ്കിലും ഈ "രോദനം" ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം ശ്രമിക്കേണ്ടിയിരിക്കുന്നു ....!!

Thursday, January 10, 2013

മൂട്ട ജീവിതം ....!!




          അലാറത്തിന്റെ  കാതടപ്പിക്കുന്ന ശബ്ദം കേട്ടുണരുന്നത് ആദ്യമൊന്നുമല്ല എങ്കിലും അഞ്ച്-എട്ടു  പ്രാവശ്യത്തെ സ്നൂസിനു ശേഷം എണീക്കുന്നത് ഇന്നാദ്യമാണെന്നു  തോന്നുന്നു ....
            പ്രവാസികള്‍ക്ക്    വേണ്ടി കണ്ടു   പിടിച്ച     ഒരു        സാങ്കേതികവിദ്യയാണെന്ന് തോന്നുന്നു    ഈ സ്നൂസ്... 
സമാധാനത്തിനുള്ള നോബല്‍ സമ്മാനം   കൊടുക്കണം  
ഇതു കണ്ടുപിടിച്ച മഹാന് .....
ഒന്നുകൂടി സ്നൂസ് അടിക്കാലോ എന്ന് തോന്നുമ്പോള്‍  
എന്തൊരു സമാധാനം ...!!



പ്രവാസിയുടെ ഇരുട്ടുമുറിയില്‍ നിന്നും തപ്പിത്തടഞ്ഞ് 
എണീറ്റ്‌ ഉടുമുണ്ടിന് വേണ്ടി പരതുമ്പോള്‍ 
ദേഷ്യം, ക്രോധം ....എന്തോ
ഒരു വികാരം തലച്ചോറിലേക്കുരച്ചുകയറുന്നു .... 
എങ്കിലും നേരം അരമണിക്കൂര്‍ വൈകിയതിനാല്‍ ഇന്നെങ്കിലും ബാത്രൂമിന് വരി നില്കെണ്ടല്ലോ എന്ന് 
ചിന്തിച്ചപ്പോള്‍ സന്തോഷം ... 
അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ ഓരോ റൂമിലും ഓരോ ബാത്ത്റൂം ഉള്ളവരും അതിനൊക്കെആയി ചോര  നീരാക്കി വിയര്‍പ്പ്‌ ഒഴുക്കുന്നവരും എല്ലാം  പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ 
വരി നില്കേണ്ടി വരും...
കുളികഴിഞ്ഞു ലോഷനും ക്രീമും എല്ലാം വാരി പുരട്ടുംപോള്‍ ആലോചിച്ചത്‌   നാട്ടില്‍ നിന്നു വന്നത് പോലെ തിരിച്ചുപോകണമെങ്കില്‍ ഇനി ഞാന്‍ ഏതു ലോഷനാ ഉപയോകികേണ്ടത്എന്നായിരുന്നു ... 
മുടിയെല്ലാം പകുതിയോളം കൊഴിഞ്ഞു പോയി 
മുഖമെല്ലാം കരുവാളിച്ചു തുടങ്ങി ... ഇനി എന്ത് ..?


വൈകിയാണെങ്കിലും വളരെ സാഹസപെട്ടു 
കാബിനിലേക്ക്‌ പാഞ്ഞു കയറിയപ്പോള്‍ പിന്നില്‍ 
നിന്നും ഒരു വിളിയാളം...
"മാഷെ ... മാഷിന്റെ ഷര്‍ട്ടില്‍ മൂട്ട "....!
ഓ... റിസപ്ഷനിസ്റ്റിന്റെ നീട്ടി വിളി എനിക്കത്ര 
ഇഷ്ട്ടപെട്ടില്ല എങ്കിലും അവള്‍ പറഞ്ഞത് നന്നായി 
എന്ന് കരുതി മൂട്ടയെ പിടിച്ചു വേസ്റ്റ്ബിനില്‍ ഇട്ടു നേരെ  കാബിനില്‍ കയറി ചിന്താമണ്ഡലത്തില്‍ 
ഇപ്പോഴും ആ വിളി ...
"മാഷെ ... മാഷിന്റെ ഷര്‍ട്ടില്‍ മൂട്ട "....!
അല്ലെങ്കിലും ഭര്‍ത്താവിന്റെ വിസയില്‍ വന്നു 
നേരമ്പോക്കിനു ഒരു ജോലിയും ബാക്കി 
സമയം ഷോപ്പിംഗ്‌ മാളുകളിലെ കറക്കവും 
ആയി ജീവിതം ആര്‍മാതിച്ച് തീര്‍കുന്ന
ഇവള്‍ക്ക് ഒക്കെ എന്തറിയാം .... 
മൂട്ട എന്റെ ജീവിതത്തിന്റെ ഭാഗം തന്നെ ആയി 
മാറിയിരിക്കുന്നു ....
രാത്രികളില്‍ എനിക്ക് കൂട്ടായി എന്നും അവര്‍ 
ഉണ്ടാകുമായിരുന്നു 
പലപ്പോഴും ഉറക്കില്‍ നിന്നും ഞെട്ടിഉണരരുന്നത്
ഇവറ്റകളുടെ സ്നേഹപ്രകടനത്തിലൂടെ ആയിരുന്നു,
എന്റെ സ്വന്തം ചോര അല്ലെ അവരുടെയും 
സിരകളില്‍ എന്ന് കരുതി ഇന്ന് വരെ ഒരു മൂട്ടയെയും 
വെറുതെ വിട്ടിട്ടില്ല ... എന്നിട്ടും അവ തഴച്ചു വളര്‍ന്നു ...!!
അതില്‍ എന്നും ചോരകുടിച്ചു പോകുമായിരുന്ന  
പോച്ചകാരി രമണിയും, വന്നു അവിടെയും ഇവിടെയും 
എല്ലാം അരിച്ചിറങ്ങി ചോരകുടിക്കാതെ പോകുന്ന  മേരി മൈമൂനയും, വല്ലപ്പോഴും വരുന്ന രൌഫതും,  സുല്‍ഫത്തും, 
എന്റെ എല്ലാം എല്ലാം ആയിരുന്ന  നബീലും എല്ലാം ഉണ്ടായിരുന്നു... 

അവസാനം കമ്പനിഫ്ലാറ്റിലേക്ക്‌ മാറി 
താമസികുമ്പോള്‍ എനിക്ക് നഷ്ട്ടപെട്ടത്  
"മെഡിക്കേറ്റഡ് ആണ് മൂട്ട ഒന്നും വരില്ല" എന്ന് പറഞ്ഞു
തന്ന ബെഡ് മാത്രം ആയിരുന്നില്ല ... 
പോച്ചകാരി രമണി,മേരി മൈമൂന,നബീല്‍,രൌഫത്ത്‌ 
അങ്ങിനെ അനേകായിരം സുഹ്രുത്തുക്കളെ 
കൂടി ആയിരുന്നു ...!!

"എന്നാലും ഇക്കാക്ക് ഇവിടെ സുഖമാണ് മക്കളെ ...
 സുഖമാണ് "...!!

  


Thursday, September 27, 2012

കാലത്തിന്റെ കഥ, എന്റെയും ...!!

രണ്ടു മാസം എങ്ങനെ പോയി എന്നോര്‍ക്കാന്‍ കഴിയുന്നില്ല .....

പുഴയിലെ കുളിയും മീന്‍പിടുത്തവും,
നീന്തല്‍ക്കുളത്തിലെ മത്സരങ്ങള്‍,
പാടത്തെ ചേറില്‍ ഓട്ടമത്സരം,
കൂട്ടുകാരോട് ഒന്നിച്ചുള്ള വാചക കസര്‍ത്തുകള്‍  ... 
വൈകുന്നേരത്തെ ക്രിക്കറ്റും ഫുട്ബോളും ഇനിയും ഉണ്ടാവുമെങ്കിലും ഇതുവരെയുള്ള ആ ഒരു ആവേശം ഇനി  ഉണ്ടാവില്ല .... രാവിലെ എണീറ്റ്‌ സ്കൂളില്‍ പോകണം എന്നോര്‍ത്താല്‍ എല്ലാ അണപൊട്ടുന്ന ആവേശവും അലിഞ്ഞ് ഇല്ലാതാവും ...
ഹാ ... ഇനി ഒരു വര്‍ഷം കഴിയണം ...
സമ്മര്‍ദ്ദങ്ങളും വീര്‍പ്പുമുട്ടലുകളും  ഇല്ലാത്ത ഒരു അവധികാലത്തിനായി....!!



ജൂണ്‍ .....

നാളെ സ്കൂള്‍ തുറക്കും
ഒരുക്കങ്ങള്‍ ഒന്നും ആയില്ല .. 
പുസ്തകങ്ങള്‍ മുഴുവന്‍ കിട്ടിയില്ല, 
കിട്ടിയ പുസ്തകങ്ങള്‍ തുന്നികൂട്ടി നന്നാക്കി വെച്ചിട്ടുണ്ട് ... വര്‍ഷങ്ങളായി അയല്‍വാസിയായ സുഹ്രത്തിന്റെ   പുസ്തകങ്ങള്‍ പാട്ടത്തിനു എടുകുന്നത് ഞാന്‍ തന്നെയാ ... 
അവന്‍ ജയിച്ചാല്‍ പിന്നെ പുസ്തകങ്ങളുടെ എല്ലാം അവകാശം എനിക്ക് തന്നെയാണെന്ന് പറയാം, അടുത്ത വര്‍ഷം വീണ്ടും അത് അവരുടെ വീട്ടില്‍ തന്നെ തിരിച്ചെത്തും ... അവന്റെ  സഹോദരിക്ക് പഠിക്കാനും ഈ പുസ്തക്ജങ്ങള്‍ തന്നെ വേണം ....
മലയാളം എല്ലാ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കഥയും കവിതയും ആയതിനാല്‍ എല്ലാം ഒരു വേള ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു ... 
നോട്ടുപുസ്തകങ്ങളുമായി ഉപ്പ വരുന്നതും കാത്തു ഉറങ്ങാതെ ഇരുന്നതും അയലത്തെ വീട് പണിക്ക്‌ വേണ്ടി സിമെന്റ്റ്‌ കൊണ്ട് വന്നപോള്‍ പുസ്തകങ്ങള്‍ പൊതിയാനായി സിമന്റിന്റെ കടലാസുചാക്ക് സൂത്രത്തില്‍ എടുത്തു വെച്ചതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ ....

അന്നും ഇന്നും കൂട്ടുകാര്‍ തന്നയാ ആശ്വാസം ... കൂടാതെ പുസ്തകങ്ങള്‍,പത്രങ്ങള്‍, മാസികകള്‍,വാരികകള്‍ എല്ലാം ഇഷ്ട്ടപെട്ട കൂടുകാര്‍ തന്നെ ... പേരെടുത് പറയുകയാണെങ്കില്‍   എത്രയെത്ര കൂട്ടുകാര്‍ ...
വൈകുന്നേരം ക്ലബിലെ ലൈബ്രറിയില്‍ നിന്നും  പുസ്തകങ്ങള്‍ തന്ന ആ സമാധാനം പോലും ഇന്നില്ലാതെയായി .... 
ഇനി ഏതായാലും ആ കാലം സ്വപ്നം കാണേണ്ട എന്ന് മനസ്സെപ്പോഴും പറയും എന്നാലും അറിയാതെ ആ നല്ല കാലം മനസ്സില്‍ വരും ..... !!

" നല്ല ഉറക്കമാണല്ലേ ഇറങ്ങാന്‍ സമയമായി "... 

സഹയാത്രികന്റെ ശബ്ദം കേട്ടപോഴാണ് ഞെട്ടി ഉണര്‍ന്നത്‌ ..
അബുദാബി എയര്‍പോര്‍ട്ട്‌ - ടെര്‍മിനല്‍ നമ്പര്‍ 9

രണ്ടു വര്‍ഷം ഇവിടെ മരുഭൂമിയില്‍ ജോലി ചയ്തു രണ്ടു മാസത്തെ  അവധിക്കുശേഷം വീണ്ടും എത്തിയിരിക്കുന്നു .....


രണ്ടു മാസം എങ്ങനെ പോയി എന്നോര്‍ക്കാന്‍ കഴിയുന്നില്ല .....
നാട്ടില്‍ കാലുകുത്തിയ അന്നെ നാട്ടുകാര്‍ ചോദിക്കുന്നതാ  നീയിനി എന്നാ പോകുന്നതെന്ന് .. നാട്ടുകാരെ ഞാന്‍ പോന്നിരികുന്നു ...
ഞാന്‍ ഈ മണല്‍ക്കാട്ടില്‍ എത്തിയിരിക്കുന്നു ...!!

ഹാ.... എന്റെ നാട് .... എന്റെ വീട് ...പുഴകള്‍ ,സുഹ്രത്ത്ക്കള്‍ പിന്നെ  എന്റെ എല്ലാം എല്ലാം ആയ കുടുംബങ്ങള്‍  എല്ലാം ഇനി വെറും ഓര്‍മ്മകള്‍ മാത്രം .... 
ആ ഓര്‍മ്മകള്‍ തന്നയാണിനീയെന്റെ ആവേശം ... 
എന്നാലും ഓര്‍മകള്‍ക്ക്‌ എല്ലാം ഒരു പരിധിയില്ലേ ....
എന്നും രാവിലെ അലാറത്തിന്റെ കാതടപ്പിക്കുന്ന ശബ്ദവും, മരുഭൂമിയിലെ വീശിഅടികുന്ന പൊടിക്കാറ്റും അസഹ്യമായ  ചൂടുകാറ്റും ജോലി ഭാരവും  എല്ലാം മതി ഈ ഓര്‍മകള്‍ക്കും ആവേശങ്ങള്‍ക്കും എല്ലാം തടയിടാന്‍ .....

ഇന്നു ആകെയുള്ള ഒരാശ്വാസം കൂട്ടുകാര്‍ മാത്രം ...
കൂട്ടുകാര്‍ ഉള്ളവര്‍ക്കാണെന്ന് മാത്രം ..

ഒരു റൂമില്‍ എട്ടു പേരുണ്ടെങ്കിലും പരസ്പരം കാണുന്നത് തന്നെ വല്ലപ്പോഴും .... 
പിന്നെ ഓണ്‍ലൈന്‍  സൌഹ്രദങ്ങള്‍ ... 
അതൊരു പ്രഹസനം മാത്രമായി മാറികൊണ്ടിരിക്കുന്നു ... 
എന്നാലും എനിക്ക് നഷ്ട്ടപെടുന്നത് എന്റെ മാത്രം നഷ്ട്ടവും എനിക്ക് ലഭികുന്നത് എല്ലാവര്‍ക്കുമായി  പകുതുനല്കുന്നതിലും ഉള്ള സന്തോഷം ..
അത് മതി ഇനിയങ്ങോട്ട് എനിക്ക് പ്രജോദനമായി.... 
എന്നാലും .. എന്നാലും ....!!

ഇനി രണ്ടു വര്‍ഷം കഴിയണം ...
വീണ്ടും ഒരു അവധികാലത്തിനായി.... 
നാളെ വീണ്ടും ജോലിക്ക്‌ പോയിതുടങ്ങണം എന്നോര്‍ത്തപ്പോള്‍  അവധി കഴിഞ്ഞു വീണ്ടും സ്കൂളിലേക്ക് പോകുമ്പോള്‍ ഉണ്ടാവുന്ന   അതെ അനുഭവം .... അതെ മനപ്രയാസം ...!!

അതും ഒരു ജുണ്‍ മാസം തന്നെയായിരുന്നു .....!!

Thursday, August 30, 2012

ആൻഡ്രോയ്ഡ് യുഗം ....... സ്മാർട്ട് ഫോൺ മുതല്‍ ടാബ്ലെറ്റ്‌ കമ്പ്യൂട്ടര്‍ വരെ

                                        ഏതു ഒരു  പ്രണയകഥയും  ആരംഭികുന്നത്  പോലെ തന്നെയായിരുന്നു ഈ കഥയും ,നായകന്‍  നായികയെ കാണുന്നതുമുതല്‍ അവളുടെ മനസ്സില്‍ ഒരിടം കണ്ടെത്താന്‍  വേണ്ടി നായകന്‍ നടത്തുന്ന സാഹസികതയില്‍ നിന്നും പ്രണയം പൂവിടുന്നു ......
വര്ഷം :  2005
പതിവുപോലെ തിരയാന്‍ ഇറങ്ങിയ ഗൂഗിള്‍ ഒരു സുന്ദരിയായ ആൻഡ്രോയ്ഡ് പെണ്‍കൊടിയെ കാണുന്നു ...... അവിടം മുതല്‍ ഈ കഥ തുടങ്ങുന്നു .......!!





സ്മാർട്ട് ഫോൺ എന്ന ആശയത്തില്‍ നിന്നും  മൊബൈൽ ഉപകരണങ്ങൾക്കായി  ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്.....നല്ല രീതിയില്‍ മുന്നോട്ടു പോകുകയായിരുന്ന കമ്പനിയില്‍ ഗൂഗിള്‍ കണ്ണ് വെക്കുന്നു .....അങ്ങനെ പ്രണയവും ആയി   2005-ൽ തന്നെ ആ പ്രണയം പൂവിട്ടു, ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ    ഗൂഗിൾ  ഏറ്റെടുത്തു...... ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന പേരില്‍ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ഗൂഗിൾ ഇത് മൊബൈൽ നിർമ്മാതാക്കൾക്കും സംവാഹകർക്കുമായി പങ്ക് വെച്ചു. ഇതോടുകൂടി ഗൂഗിള്‍ തങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ രംഗത്തേക്കുള്ള വരവറിയിക്കുകയായിരുന്നു ...കൂടാതെ 2008 ല്‍ വൊഡാഫോൺതോഷിബസോണി എറിക്‌സൺ, സോഫ്റ്റ്‌ബാങ്ക് പാക്കറ്റ്‌വീഡിയോ, ഹുവാവേ ടെക്നോളജീസ്, ഏആർഎം ഹോൾഡിങ്ങ്സ് എന്നിങ്ങനെ പുതിയ 14 അംഗങ്ങൾ കൂടി ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസിനൊപ്പം ചേര്‍ത്ത് കൊണ്ട് ഗൂഗിള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു ......
                


                                         ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ രംഗപ്രവേഷണത്തില്‍ ഏറ്റവും കൂടുതല്‍ അടിയേറ്റത് നോകിയ കോര്‍പറേഷന്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല .... കാരണം അതുവരെ നോക്കിയ വികസിപ്പിച്ചെടുത്ത സിമ്പിയാന്‍ ടെക്നോളജിയില്‍ ആയിരുന്നല്ലോ നമ്മള്‍ വിലസിയിരുന്നത് .... ഇതോടു കൂടി  സിമ്പിയാന്‍ ടെക്നോളജിയില്‍ വെറും പഴംകഥ ആയി മാറി .
എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായന്‍മാരായ ആപ്പിൾ കോർപ്പറേഷന്റെ ഐഫോണ്‍ കുറെ അതികം ചെറുത്തുനില്പ് നടത്തുകയും ആ കാലയളവില്‍ ആപ്പിൾ കോർപ്പറേഷന്റെ സി.ഇ.ഓ ആയിരുന്ന സ്റ്റീവ് ജോബ്സ് ആൻഡ്രോയ്ഡ് തങ്ങളുടെ ഐഫോണിന്റെയും ഐഓഎസിന്റെയും പല ഘടകങ്ങളും മോഷ്ടിക്കുന്നുവെന്ന് അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ "മോഷണ മുതൽ" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. "എന്റെ അവസാനശ്വാസം വരെ ഞാനതിനെതിരെ പോരാടും. ഈ തെറ്റിനെ ചെറുക്കാൻ ആപ്പിളിന്റെ 400കോടി മൂല്യവും ഞാൻ ചിലവാക്കാൻ മടികാണിക്കുകയില്ല"....കൂടാതെ ആൻഡ്രോയ്ഡും ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളും ഒട്ടനവധി പകർപ്പവകാശസംബന്ധിയായ നിയമയുദ്ധങ്ങൾക്ക് വിധേയമായിട്ടുണ്ട്.  ഓറാക്കിൾജാവാ പ്രോഗ്രാമിങ്ങ് ഭാഷയുടെ പകർപ്പവകാശ സംബന്ധിച്ച ഒരു നിയമനടപടി എടുത്തു.മൈക്രോസോഫ്റ്റും പലപ്പോഴായി ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്നും തങ്ങളുടെ പകർപ്പവകാശ ദുരുപയോഗത്തിനുള്ള പിഴ വാങ്ങിയിട്ടുണ്ട്.......
         ഇതിനോടകംതന്നെ ധാരാളം ആൻഡ്രോയ്ഡ്  വേര്‍ഷന്‍സ്  പുറത്തിറങ്ങി , 2007 ല്‍ ആൻഡ്രോയ്ഡ് ബീറ്റ പുറത്തിറങ്ങുന്നതോടെയാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പതിപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത്. ഗൂഗിളും ഓപ്പൺഹാൻഡ്സെറ്റ് അലയൻസും സംയുക്തമായി നിർമ്മിക്കുന്ന മൊബൈൽ/ടാബ്‌ലെറ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡിന് അതിന്റെ യഥാർത്ഥ പതിപ്പിനെത്തുടർന്ന് ഒട്ടനവധി നവീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവ പ്രധാനമായും പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർക്കുകയും സോഫ്‌റ്റ്‌വെയർ പിഴവുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ്. 2009 ഏപ്രിലിന് ശേഷം പുറത്തിറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിന് ഒരു പലഹാരത്തിന്റെ പേരായിരിക്കും നൽകാറുള്ളത്. ഇത് ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാവും നൽകുന്നത്: കപ്കേക്ക്, ഡോനട്ട്, എക്ലയർ, ഫ്രോയോ, ജിഞ്ചർബ്രഡ്, ഹണീകോമ്പ്, ഐസ്ക്രീം സാൻഡ്‌വിച്ച് മുതല്‍ ഏറ്റവും നൂതനമായ ജെല്ലി ബീനില്‍ എത്തി നില്‍കുന്നു ......


ആൻഡ്രോയ്ഡിന്റെ ലളിതവും നവീകരിക്കപ്പെടാവുന്നതുമായ സ്വഭാവം മൂലം സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പുകൾ, നെറ്റ്‌ബുക്കുകൾ, ഗൂഗിൾ ടി.വി. റിസ്റ്റ് വാച്ചുകൾ,ഹെഡ്‌ഫോണുകൾ,കാർ സിഡി, ഡിവിഡി പ്ലയറുകൾഎന്നിവയടക്കം പല ഇലക്ട്രോണിക് സംവിധാനങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിൽ മാത്രമായി ആൻഡ്രോയ്ഡിനെ ഒതുക്കാൻ പറ്റില്ല, ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ ടി വി യില്‍ മുതല്‍ ചില ഐഫോണുകളിലും ഐ.പോഡ് ടച്ചിലും ഓപ്പൺ ഐബൂട്ട് , ഐഡ്രോയ്ഡ് എന്നിവയുടെ സഹായത്തോടെ ഐ.ഓഎസും ആൻഡ്രോയ്ഡ് 2.3 ജിഞ്ചർബ്രഡും ഡ്യുവൽ ബൂട്ട് ചെയ്യാൻ സാധിക്കും....

ഇത്രയും കഷ്ട്ടപെട്ടു പറഞ്ഞിട്ടും ഒരു ദയയും ഇല്ലാതെ "ഇതെവിടെ  കിട്ടും പഹയാ " എന്ന് ചോദിക്കാന്‍ വരട്ടേ ......... ഇത് തുടങ്ങിയത ഗൂഗിലാ ..... ഗൂഗിളിന് നന്നായി അറിയാം ഇത എങ്ങനെ വിറ്റ് കാശുണ്ടാക്കാം എന്നത്‌ , അതിനായി 2008 ഓഗസ്റ്റല്‍ തന്നെ  ആൻഡ്രോയിഡ് മാർക്കറ്റ് എന്ന അപ്ലിക്കേഷനെക്കുറിച്ച് ഗൂഗിൾ  പ്രഖ്യാപിക്കുന്നത്. 2008 ഒക്ടോബറില്‍ തന്നെ ഇത് ലഭ്യമായി ത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് 2009 ഫെബ്രുവരി മുതൽ യു.എസ്.യു.കെ. എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി 2010 സെപ്റ്റംബർ  മുതൽ മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി.....
അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ ഒരു യുഗപിറവിയുടെ ആരംഭവും മറ്റൊരു യുഗത്തിന്റെ അവസാനം കുറിക്കുന്ന കണ്ടെത്തലും ആയി ഇത്‌ ......

Sunday, July 8, 2012

ലുലുവിന്റെ യാത്രകള്‍ ....!

പൊഴിഞ്ഞു  പോകുന്ന പൂവുകള്‍  ,
കൊഴിഞ്ഞു പോകുന്ന ദിനങ്ങള്‍ ,
ഒന്നും ......... ഒന്നും 
തിരിച്ചു വരില്ല ......
നിഴലായ് ... 
നിഴലായ്  കൂടെയുള്ളത് 
ഒന്ന് മാത്രം .........!!
ഓര്‍മ്മകള്‍ ..... ഓര്‍മ്മകള്‍ മാത്രം ,