പറയാന്‍ മറന്ന സ്നേഹം ...!!


ഇന്നലകളില്‍ എനിക്ക് നഷ്ട്ടപെട്ടത്
എന്‍റെ യൌവനം മാത്രമായിരുന്നില്ല ...... !!
എനിക്ക് വിലക്കപെട്ടതാനെങ്കിലും
ഞാന്‍ ഏറെ സ്നേഹിച്ചിരുന്ന
എന്നെ ഏറെ അടുത്ത്‌ അറിയാമായിരുന്ന
എന്‍റെ ഏറ്റവും നല്ല സുഹ്രത് എന്നതിനപ്പുറം
ഞങ്ങള്‍ക്കിടയില്‍ ഞാന്‍ പറയാന്‍ കൊതിച്ച 
സ്നേഹത്തിന്‍റെ കയൊപ്പുകള്‍ കൂടിയാണ് എനിക്ക് നഷ്ട്ടപെട്ടത് .
കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാന്‍ ഇനി എന്താണ് ബാക്കിയുള്ളത് , ആശയുടെ നിരാശയുടെ പ്രത്യാശയുടെ ലോകത്ത്
ഇനിയും നാളെകള്‍ ബാക്കിയാക്കി 
ലോകത്തിനു മുന്‍പില്‍ ഒരു വിനീത വിദേയനായി 
ജീവിച്ചു തീര്‍ക്കാന്‍ ഞാന്‍ പ്രാപ്തനായി കഴിഞ്ഞിരിക്കുന്നു ........ !!
ഇനിയും മരികാത്ത സ്നേഹം 
തന്‍ ഉറവിടം തേടിയുള്ള ഈ യാത്ര എന്നവസാനിക്കും . 
കാത്തിരിക്കുന്നു....... 
നീ മറഞ്ഞ,
നീ പറഞ്ഞ,
ആ സുന്ദര ലോകതിനായ് .........!!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...