"കൊര്‍ദോവ സമ്മേളനം" ..... ഉത്തമസമൂഹത്തിന്റെ വീണ്ടെടുപ്പിന്കണ്ണീര്‍മഴ പെയ്തിറങ്ങി .....
കൊര്‍ദോവ തേങ്ങി...
നഷ്ട്ടപ്രതാപത്തിന്‍ ...
നൊമ്പരം പേറുന്ന ....
പള്ളി മിനാരങ്ങള്‍ സാക്ഷി...
പള്ളി മിനാരങ്ങള്‍ സാക്ഷി....!!!കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ അന്നോളം കണ്ടിട്ടില്ലാത്ത ഒരു മഹാ സമ്മേളനത്തിനാണ് ചങ്ങരംകുളം സാക്ഷിയാവാന്‍ പോകുന്നത് ...... ജന ബാഹുല്യം കൊണ്ടും തിരഞ്ഞെടുത്തപതിനായിരത്തില്‍ പരം മുഴുവന്‍ സമയ പ്രധിനിധികളുടെ സാമീപ്യം കൊണ്ടും ചങ്ങരംകുളത്തിന്റെ വരദാനമായ ആ നെല്‍വയലുകള്‍ വീര്‍പ്പുമുട്ടുകയായിരുന്നു....
 


2004 - FEB 13,14,15 തിയതികളില്‍ .....!!!


മൂന്നു ദിവസങ്ങള്‍ മൂന്ന് രാവും മൂന്നു പകലും നീണ്ടു നില്‍കുന്ന ആ മഹാസമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത് ഇന്നും  പ്രസസ്തമായ അല്ലെങ്ങില്‍ ഇന്നും കേരളത്തിലെ പല വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ചര്‍ച്ചാ വിഷയമാകുന്ന                

"ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപ്പിന് "( RECLAMATION OF AN IDEAL SOCIETY ) എന്ന മുദ്രാവാക്യം ഉയര്ത്തിപിടിച്ചു കൊണ്ടായിരുന്നു ...


സംഘാടന പാടവം ആവോളം ആര്‍ജിതമായ ഒരു പുതു നിര നേത്രത്വം എം എസ് എഫിന്റെ  ഈ സമ്മേളനം ഒരു ചരിത്രമാക്കി മാറ്റി ,  മുസ്ലിം യൂത്ത്‌ലീഗിന്റെ   
ഇന്നത്തെ നേതാക്കളായ സീ കെ സുബൈരിന്റെയും
 പീ എം സാദിക്കലിയുടെയും കൈകളില്‍ 
ഭദ്രമായിരുന്നു ഈ ജനസാഗരം .

പതിമൂന്നാം തിയതി ലളിതമായ എന്നാല്‍ വളരെ വിശാലമായ ഒരു സദസിനെ സാക്ഷിനിര്‍ത്തി കൊണ്ട് സമ്മേളനം ആരംഭികുകകയായിരുന്നു ......

കേരളത്തിന്റെ അങ്ങോളമിങ്ങോളം വരുന്ന വലിയ ഒരു സമൂഹം ഒരു ഉത്തമമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തി ചങ്ങരംകുളത്തേക്ക് , ഊഷ്മളമായ ആ സായാഹ്നത്തിലും ചങ്ങരംകുളം ജനബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടി ...
പ്രശസ്ത ഒമാനി എഴുത്തുകാരനായ സാലിം ബിന്‍ നാസര്‍ അലി ഇസ്മായിലി ആയിരുന്നു സമ്മേളനം ഉല്‍ഘാടനം നിര്‍വഹിച്ചത്‌ .. 

മര്‍ഹൂം യാഹ്കൂബ്‌ സാഹിബിന്റെയും ഗുലാം ഹസ്സന്‍ ആലംഗീരിന്റെയും CA ബഷീര്‍ സാഹിബിന്റെയും നേത്രത്വത്തില്‍ അന്‍പതോളം വരുന്ന എം എസ്  എഫ്‌  പെരുവല്ലുരിന്റെ പ്രതിനിതികളില്‍ ഒരാളായി ഞാനും , വളരെ വിശാലമായ ആ നെല്‍വയലില്‍ ഒരു കൂടാരം ഒരുക്കിയ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാവില്ല ....കൂടാതെ ഭക്ഷണത്തിനും നമസ്ക്കാരത്തിനും മറ്റു പ്രാഥമിക ആവശ്യങ്ങല്കുള്ള എല്ലാ സൗകര്യവും ഒരുക്കുന്നതില്‍  സംഘാടകര്‍ തങ്ങളുടെ  സംഘാടന പാടവം വിളിച്ചറിയികുകയായിരുന്നു ,
ഉല്‍ഘാടനാന്ധരം പരസ്പരം പരിജയപെടലും
 മറ്റു കലാ പ്രഘടനവുമായി അന്നത്തെ ദിവസം അവസാനികുകയായി ....

പതിനാലാം തിയതി  സുബഹി നമസ്കാരാനന്തരം ആരഭിച്ച സമ്മേളനം സൈദ്‌ മുഹമ്മദ്‌ നിസാമിയുടെ ഉല്‍ഭോധന പ്രസംഗത്തോടെയാണ് ആരംഭിച്ചത്‌ .......ഉല്‍ഭോധന പ്രസംഗം എന്നതിനപ്പുറം വിശാലമായ ഒരു വിക്ക്ഞാന സദസ്സായി മാറി നിസാമിയുടെ പ്രസംഗം ,

കോര്ധോവ യുടെ ചരിത്രം മുതല്‍ ആധുനിക സ്പൈനിന്റെ ചരിത്രം വരെ വളരെ ഗഹനമായി ചര്‍ച്ച ചെയ്തു നിസാമി ...
വ്യതസ്ത സെഷനുകളിലായി സുകുമാര്‍ അഴീകോട്, കെ വേണു , അബ്ദുസമദ്‌ സമാധാനി മുതലായ പ്രശസ്തരും പ്രഘല്‍ഭരുമായ ആചാര്യന്‍മാര്‍ തങ്ങളുടെ വിക്ക്ഞാനം വരും തലമുറക്കായി പകര്‍ന്നു തന്നു , പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടും ഉത്തരങ്ങള്‍ തിരുത്തി കുറിച്ച് കൊണ്ടും ചര്‍ച്ചകള്‍ സജീവമായി.... പ്രധിനികളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് സമദാനി സാഹിബ്‌ ആലപിച്ച ഉര്‍ദു കവിതയും അതിന്റെ നാനാര്‍ത്ഥങ്ങളും ഇന്നും മനസ്സിനെ ഈറനണിക്കുന്നു - അന്നെത്തെ ഏറ്റവും വലിയ ഒരു അനുഭവമായിരുന്നു ഗസലിന്റെ സുല്‍ത്താന്‍ ഷഹബാസ്‌ അമന്‍ അവതരിപ്പിച്ച "ഗസല്‍ സന്ധ്യ " - ഗസലും മറ്റു കലാ പരിപാടികളുമായി ആ രാവും ഉറക്കില്‍ മയങ്ങി .......!!

പതിനഞ്ചാം തിയതി സമാപന ദിനമായിരുന്നു ......

 രണ്ടു ദിവസങ്ങളിലായി തമ്മില്‍ ഇടപെടെലുകളിലൂടെ ആര്‍ജിച്ചെടുത്ത സൗഹാര്‍ദം പിരിയാനുള്ള നിമിഷങ്ങളെ ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കാന്‍ തുടങ്ങി .... 
പ്രശസ്ത അറബിക് എഴുത്തുകാരന്‍ ആയിരുന്നു അന്നത്തെ പ്രധാന ആകര്‍ഷണം , ഇംഗ്ലീഷില്‍ ഉള്ള അദ്ധേഹത്തിന്റെ പ്രസംഗം സദസ്യരുടെ ചിന്തകള്‍ക്ക് 
നവോന്മേഷം പകര്‍ന്നു ....
പ്രശസ്ത ഉത്തരേന്ത്യന്‍ വനിതാ പ്രവര്‍ത്തക 
ശ്രീമതി : ഫാത്തിമാ മുസഫര്‍ അക്ഷരാര്‍ത്ഥത്തില്‍ സദസിനെ തന്റെ വാക്ക്‌ധോരണി കൊണ്ട് കയ്യിലെടുത്തു ......
നമ്മുടെ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്റെയും
 ടി എ അഹമ്മദ്‌ കബീര്‍ സാഹിബിന്റെയും 
 എം കെ മുനീര്‍ സാഹിബിന്റെയും പ്രസംഗങ്ങള്‍ സദസ്സിനു നവോന്മേഷം നല്‍കി ..... 
"നിങ്ങള്‍ ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികളും ചരിത്രം രജികുന്ന വിപ്ലവകാരികളും ആവണം " എന്ന് പറഞ്ഞു അവസാനിപിച്ച മുനീര്‍ സാഹിബിന്റെ പ്രസംഗം ഇന്നും കാതുകളില്‍ മുഴങ്ങുന്നു....!!!

സമാപന സമ്മേളനത്തിലേക്ക്
 പതിയെ ....പതിയെ... 
അടുത്ത് വന്നു കൊണ്ടിരുന്നു .......
 സമാപന സമ്മേളനം ഉല്‍ഘാടനം നിര്‍വഹിക്കുന്നത് ഇന്ത്യന്‍ മുസല്‍മാന്റെ കണ്ണിലുണ്ണിയും   കേരളത്തിന്റെ അഭിമാനഭാജനവും  
മഞ്ഞുതുള്ളിയുടെ പരിശുദ്ധിയും
 തുമ്പ പൂവിന്റെ നൈര്‍മല്യവുമുള്ള 
ഇന്നു ഓരോ മുസ്ലിംലീഗുകാരന്റെയും മനസ്സുകളില്‍ ജീവിക്കുന്ന
 മര്‍ഹൂം ജനാബ് പാണക്കാട് സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങള്‍ അവര്‍കള്‍ ആയിരുന്നു , 
സ്വത-സിദ്ധമായ ഹ്രസ്വവും ഗഹനവുമായ വാക്കുകളില്‍ ഉല്‍ഘാടന പ്രസംഗം നിര്‍വഹികുമ്പോള്‍ ആ ചങ്ങരംകുളം പാടത്ത് കാറ്റിന്റെ ശബ്ധകണങ്ങള്‍ പോലും നിശബ്ദതയിലേക്ക്‌ വഴിമാറി ......
ഉത്ഘാടന പ്രസംഗത്തിനുശേഷം ആശംസകള്‍ അര്‍പിച്ചുകൊണ്ട്‌  ലോകരാഷ്ട്രങ്ങളിലെ ഇന്ത്യന്‍ ശബ്ദം
 മുസ്ലിം ലീഗിന്റെ അഭിമാനമായ ഇ .അഹമ്മദ്‌ സാഹിബ്‌ .....
കേരള രാഷ്ട്രീയത്തിലെ പുലികുട്ടി കേരള മുസ്ലിം ജനതയുടെ അഭിമാനമായ പാണ്ടികടവത്ത് കുഞ്ഞാലികുട്ടി 
എന്ന പീ കെ കുഞ്ഞാലികുട്ടി ...
അബ്ദു സമദ്‌ സമദാനി , ബഷീര്‍ സാഹിബ് , മുനീര്‍ സാഹിബ് , അഹമ്മദ്‌ കബീര്‍ മുതല്‍ പീ കെ കെ ബാവ സാഹിബ് വരെ നീണ്ടു ആ നിര .

കൊര്‍ദോവയുടെ ചരിത്രത്തില്‍ നിന്നും തുടങ്ങിയ ഈ സമ്മേളനം പകര്‍ന്നു നല്‍കിയത്‌ ഒരു മുന്നേറ്റത്തിനുള്ള ആഹ്വാനം തന്നെ ആയിരുന്നു .....!!

"പടിഞ്ഞാറ് അന്ധകാരത്തില്‍ ആണ്ട് പോയിരുന്ന ഒരു കാലഘട്ടത്തില്‍ വിക്ജ്ഞാനത്തിന്റെ 
പ്രഭ ചൊരിഞ്ഞു കൊണ്ട ലോകത്തിനു മാതൃക കാണിച്ചു കൊടുത്ത ഒരു സമൂഹത്തിന്റെ, സമുദായത്തിന്റെ പിന്മുറക്കാരാണ് നമ്മള്‍.....
നമ്മുടെ സ്വീകരണ മുറികളില്‍ ഇരുന്നുകൊണ്ട് കുത്തഴിഞ്ഞ യുറോപ്യന്‍ സമസ്കാരത്തെ അല്ല നമ്മള്‍
 മാതൃകയാകെണ്ടത് "..... എന്ന്  തുടങ്ങി 
എന്റെ നേതാവ്‌ സീ എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ മരിക്കാത്ത ഓര്‍മകളും വാക്കുകളും വരെ അലയടിച്ചുയര്‍ന്നു, ഒരു നൂറു നൂറ്റാണ്ടിലേക്ക് കൂടി കരുതും പ്രതീക്ഷയും നല്‍കുന്ന വാക്കുകള്‍ ..."താജ്മഹലിന്റെ സൌന്ദര്യവും കുതബ്മിനാരിന്റെ ഔനിത്യവും ചെങ്കോട്ട പോലെ സുശക്തവുമായ എന്റെ സമുദായം"......!!!!
 ഉണരുക വീണ്ടും .... വീണ്ടും ... ഒരു ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപ്പിന്  വേണ്ടി ...!!!1 comment:

  1. Fathima musafir not north india she from tamilnadu D/o aka abdusamad sahib

    ReplyDelete

Related Posts Plugin for WordPress, Blogger...