Thursday, August 30, 2012

ആൻഡ്രോയ്ഡ് യുഗം ....... സ്മാർട്ട് ഫോൺ മുതല്‍ ടാബ്ലെറ്റ്‌ കമ്പ്യൂട്ടര്‍ വരെ

                                        ഏതു ഒരു  പ്രണയകഥയും  ആരംഭികുന്നത്  പോലെ തന്നെയായിരുന്നു ഈ കഥയും ,നായകന്‍  നായികയെ കാണുന്നതുമുതല്‍ അവളുടെ മനസ്സില്‍ ഒരിടം കണ്ടെത്താന്‍  വേണ്ടി നായകന്‍ നടത്തുന്ന സാഹസികതയില്‍ നിന്നും പ്രണയം പൂവിടുന്നു ......
വര്ഷം :  2005
പതിവുപോലെ തിരയാന്‍ ഇറങ്ങിയ ഗൂഗിള്‍ ഒരു സുന്ദരിയായ ആൻഡ്രോയ്ഡ് പെണ്‍കൊടിയെ കാണുന്നു ...... അവിടം മുതല്‍ ഈ കഥ തുടങ്ങുന്നു .......!!





സ്മാർട്ട് ഫോൺ എന്ന ആശയത്തില്‍ നിന്നും  മൊബൈൽ ഉപകരണങ്ങൾക്കായി  ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്.....നല്ല രീതിയില്‍ മുന്നോട്ടു പോകുകയായിരുന്ന കമ്പനിയില്‍ ഗൂഗിള്‍ കണ്ണ് വെക്കുന്നു .....അങ്ങനെ പ്രണയവും ആയി   2005-ൽ തന്നെ ആ പ്രണയം പൂവിട്ടു, ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ    ഗൂഗിൾ  ഏറ്റെടുത്തു...... ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന പേരില്‍ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ഗൂഗിൾ ഇത് മൊബൈൽ നിർമ്മാതാക്കൾക്കും സംവാഹകർക്കുമായി പങ്ക് വെച്ചു. ഇതോടുകൂടി ഗൂഗിള്‍ തങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ രംഗത്തേക്കുള്ള വരവറിയിക്കുകയായിരുന്നു ...കൂടാതെ 2008 ല്‍ വൊഡാഫോൺതോഷിബസോണി എറിക്‌സൺ, സോഫ്റ്റ്‌ബാങ്ക് പാക്കറ്റ്‌വീഡിയോ, ഹുവാവേ ടെക്നോളജീസ്, ഏആർഎം ഹോൾഡിങ്ങ്സ് എന്നിങ്ങനെ പുതിയ 14 അംഗങ്ങൾ കൂടി ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസിനൊപ്പം ചേര്‍ത്ത് കൊണ്ട് ഗൂഗിള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു ......
                


                                         ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ രംഗപ്രവേഷണത്തില്‍ ഏറ്റവും കൂടുതല്‍ അടിയേറ്റത് നോകിയ കോര്‍പറേഷന്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല .... കാരണം അതുവരെ നോക്കിയ വികസിപ്പിച്ചെടുത്ത സിമ്പിയാന്‍ ടെക്നോളജിയില്‍ ആയിരുന്നല്ലോ നമ്മള്‍ വിലസിയിരുന്നത് .... ഇതോടു കൂടി  സിമ്പിയാന്‍ ടെക്നോളജിയില്‍ വെറും പഴംകഥ ആയി മാറി .
എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായന്‍മാരായ ആപ്പിൾ കോർപ്പറേഷന്റെ ഐഫോണ്‍ കുറെ അതികം ചെറുത്തുനില്പ് നടത്തുകയും ആ കാലയളവില്‍ ആപ്പിൾ കോർപ്പറേഷന്റെ സി.ഇ.ഓ ആയിരുന്ന സ്റ്റീവ് ജോബ്സ് ആൻഡ്രോയ്ഡ് തങ്ങളുടെ ഐഫോണിന്റെയും ഐഓഎസിന്റെയും പല ഘടകങ്ങളും മോഷ്ടിക്കുന്നുവെന്ന് അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ "മോഷണ മുതൽ" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. "എന്റെ അവസാനശ്വാസം വരെ ഞാനതിനെതിരെ പോരാടും. ഈ തെറ്റിനെ ചെറുക്കാൻ ആപ്പിളിന്റെ 400കോടി മൂല്യവും ഞാൻ ചിലവാക്കാൻ മടികാണിക്കുകയില്ല"....കൂടാതെ ആൻഡ്രോയ്ഡും ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളും ഒട്ടനവധി പകർപ്പവകാശസംബന്ധിയായ നിയമയുദ്ധങ്ങൾക്ക് വിധേയമായിട്ടുണ്ട്.  ഓറാക്കിൾജാവാ പ്രോഗ്രാമിങ്ങ് ഭാഷയുടെ പകർപ്പവകാശ സംബന്ധിച്ച ഒരു നിയമനടപടി എടുത്തു.മൈക്രോസോഫ്റ്റും പലപ്പോഴായി ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്നും തങ്ങളുടെ പകർപ്പവകാശ ദുരുപയോഗത്തിനുള്ള പിഴ വാങ്ങിയിട്ടുണ്ട്.......
         ഇതിനോടകംതന്നെ ധാരാളം ആൻഡ്രോയ്ഡ്  വേര്‍ഷന്‍സ്  പുറത്തിറങ്ങി , 2007 ല്‍ ആൻഡ്രോയ്ഡ് ബീറ്റ പുറത്തിറങ്ങുന്നതോടെയാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പതിപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത്. ഗൂഗിളും ഓപ്പൺഹാൻഡ്സെറ്റ് അലയൻസും സംയുക്തമായി നിർമ്മിക്കുന്ന മൊബൈൽ/ടാബ്‌ലെറ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡിന് അതിന്റെ യഥാർത്ഥ പതിപ്പിനെത്തുടർന്ന് ഒട്ടനവധി നവീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവ പ്രധാനമായും പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർക്കുകയും സോഫ്‌റ്റ്‌വെയർ പിഴവുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ്. 2009 ഏപ്രിലിന് ശേഷം പുറത്തിറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിന് ഒരു പലഹാരത്തിന്റെ പേരായിരിക്കും നൽകാറുള്ളത്. ഇത് ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാവും നൽകുന്നത്: കപ്കേക്ക്, ഡോനട്ട്, എക്ലയർ, ഫ്രോയോ, ജിഞ്ചർബ്രഡ്, ഹണീകോമ്പ്, ഐസ്ക്രീം സാൻഡ്‌വിച്ച് മുതല്‍ ഏറ്റവും നൂതനമായ ജെല്ലി ബീനില്‍ എത്തി നില്‍കുന്നു ......


ആൻഡ്രോയ്ഡിന്റെ ലളിതവും നവീകരിക്കപ്പെടാവുന്നതുമായ സ്വഭാവം മൂലം സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പുകൾ, നെറ്റ്‌ബുക്കുകൾ, ഗൂഗിൾ ടി.വി. റിസ്റ്റ് വാച്ചുകൾ,ഹെഡ്‌ഫോണുകൾ,കാർ സിഡി, ഡിവിഡി പ്ലയറുകൾഎന്നിവയടക്കം പല ഇലക്ട്രോണിക് സംവിധാനങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിൽ മാത്രമായി ആൻഡ്രോയ്ഡിനെ ഒതുക്കാൻ പറ്റില്ല, ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ ടി വി യില്‍ മുതല്‍ ചില ഐഫോണുകളിലും ഐ.പോഡ് ടച്ചിലും ഓപ്പൺ ഐബൂട്ട് , ഐഡ്രോയ്ഡ് എന്നിവയുടെ സഹായത്തോടെ ഐ.ഓഎസും ആൻഡ്രോയ്ഡ് 2.3 ജിഞ്ചർബ്രഡും ഡ്യുവൽ ബൂട്ട് ചെയ്യാൻ സാധിക്കും....

ഇത്രയും കഷ്ട്ടപെട്ടു പറഞ്ഞിട്ടും ഒരു ദയയും ഇല്ലാതെ "ഇതെവിടെ  കിട്ടും പഹയാ " എന്ന് ചോദിക്കാന്‍ വരട്ടേ ......... ഇത് തുടങ്ങിയത ഗൂഗിലാ ..... ഗൂഗിളിന് നന്നായി അറിയാം ഇത എങ്ങനെ വിറ്റ് കാശുണ്ടാക്കാം എന്നത്‌ , അതിനായി 2008 ഓഗസ്റ്റല്‍ തന്നെ  ആൻഡ്രോയിഡ് മാർക്കറ്റ് എന്ന അപ്ലിക്കേഷനെക്കുറിച്ച് ഗൂഗിൾ  പ്രഖ്യാപിക്കുന്നത്. 2008 ഒക്ടോബറില്‍ തന്നെ ഇത് ലഭ്യമായി ത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് 2009 ഫെബ്രുവരി മുതൽ യു.എസ്.യു.കെ. എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി 2010 സെപ്റ്റംബർ  മുതൽ മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി.....
അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ ഒരു യുഗപിറവിയുടെ ആരംഭവും മറ്റൊരു യുഗത്തിന്റെ അവസാനം കുറിക്കുന്ന കണ്ടെത്തലും ആയി ഇത്‌ ......