ആ രാത്രി മാഞ്ഞുപോയി രക്തശോകമായ് .....!!
ആയിരം കിനാക്കളും പോയി മറഞ്ഞു ......!!
ആയിരം കിനാക്കളും പോയി മറഞ്ഞു ......!!
ഇഷ്ട്ടപെട്ടിരുന്നത് നഷ്ട്ടപെട്ട് പോകുമ്പോഴാണ്
സത്യത്തില്‍ ഇഷ്ട്ടത്തിന്റെ ആഴവും ആര്‍ദ്രതയും
നമുക്ക് മനസ്സിലാവുന്നത് ..........
ബന്ധങ്ങളില്‍ ഏറ്റവും പവിത്രമായത് രക്ത ബന്ധം ആണെങ്കിലും സുഹ്രത്ത് ബന്ധം അതിനെക്കാള്‍ ആഴത്തില്‍ മനസ്സിനെ കീഴ്പെടുത്തുന്നു , എന്റെ ഏറ്റവും അടുത്ത സുഹ്രത്ത് എന്നതിനപ്പുറം ഒരു ജേഷ്ട്ടസഹോദരന്റെ സ്ഥാനം ആയിരുന്നു എന്റെ മനസ്സില്‍ അന്നും ഇന്നും .
വിദ്ധ്യാര്‍ത്തി രാഷ്ട്രീയത്തിലുടെയാണ് ഞങ്ങള്‍ പരിച്ചയപെടുന്നെതെങ്കിലും പിന്നീട് പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു......
പെരുവള്ളൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ വ്യക്തിമുദ്ര പതിപിച്ചു ജനങ്ങളിലേക്ക് ഇറങ്ങിവന്നു അവരില്‍ ഒരാളായി പ്രവര്‍ത്തിച്ച് കൊണ്ട് ഏവരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങിയ നേത്രത്വ ഗുണം ഇവന്റെ പ്രത്യകത ആയിരുന്നു .....
പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആദ്യക്ഷ സ്ഥാനം വഹിച്ചിരുന്ന സമയത്ത് ഒരു ചെറിയ സഹപ്രവര്‍ത്തകനായി ഞാനും ഉണ്ടായിരുന്നു ........
കേരള വിദ്ധ്യാര്‍ത്തി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത യുവചന മുന്നേറ്റം കൊണ്ട് ശ്രദ്ധേയമായ, "ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപിനു" എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് " കൊര്‍ധോവ" യില്‍ സമ്മേളിച്ചപ്പോള്‍ മുന്ന് രാവും പകലും ഞങ്ങള്‍ ഒന്നിച്ച് ഒരു പാത്രത്തില്‍ നിന്ന് ഉണ്ട് ഒരു പായയില്‍ ഉറങ്ങി ..... ഇന്നും ഓര്‍മയുടെ ഓളങ്ങളില്‍ അലയടിക്കുന്നു ആ രാപ്പകലുകള്‍ ........
കേരള സംസ്ഥാനം മാറ്റത്തിന്റെ പടപ്പാട്ടുമായി അക്ഷയ പദ്ധതിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചപോള്‍ പെരുവള്ളൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക് നേത്രത്വം കൊടുത്തതില്‍ പ്രധാനപെട്ട പങ്കു വഹിച്ചത് ഇദ്ദേഹമായിരുന്നു ...
പഞ്ചായത്തിലെ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കൊണ്ട് പെരുവള്ളൂരിലെ ഗ്രമാന്ധരങ്ങളിലെക്ക് ഇറങ്ങിച്ചെന്നു തിരുരങ്ങാടി മണ്ഡലത്തിലെ ഏറ്റവും നല്ല പ്രേരകിനുള്ള അവാര്‍ഡും ഇവനെ തേടി വന്നു .. ഈ കാലഘട്ടത്തില്‍ എല്ലാം ഒരു സഹ പ്രവര്‍ത്തകനായി സാദാ ഞാനും ഉണ്ടായിരുന്നു ....
ജന്മം കൊണ്ട് സൂപ്പര്‍ ബസാര്‍ ആണെങ്കിലും കര്‍മം കൊണ്ട് ഇവന്‍ എന്റെ , ഞങ്ങളുടെ നാട്ടുകാരന്‍ ആയിരുന്നു ..... "അനശ്വര"യുടെയും പിന്നീട് "സൂപ്പര്‍ ആര്‍ട്സ്" ന്റെ യും സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ചാത്രതൊടി " കസാക്ക് " ന്റെ എല്ലാ പരിപാടികളിലും സജീവമായി ഇടപെടാരുണ്ടായിരുന്നു ....
ഇവനിലൂടെ എനിക്ക് എത്ര സുഹ്രത്തുക്കളെ കിട്ടി എന്നെനിക്കറിയില്ല ..... അത്രമാത്രം വിശാലമായ സുഹ്രത്ത് വലയം ഇവനുണ്ടായിരുന്നു , സൂപ്പര്‍ ബസാറിലെ മുസ്തഫ ,അസീസ് ,അഞ്ചാലന്‍ അന്‍വര്‍ ,ഉബൈദ് , ശുഹൈബ് ,ഹസ്സന്‍ , കവോടന്‍സ് , ഗുലാം ഹസ്സന്‍ മുതല്‍ മന്ത്രി മുനീര്‍ വരെ നീളുന്നു ആ നിര ...
തിരുരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച "മിഷന്‍-07" ന്റെ ഭാഗമായി സൗജന്യമായി പത്തു ദിവസത്തെ ദല്‍ഹി ടൂര്‍ ഉണ്ടായിരുന്നു , എനിക്ക് ആ സമയത്ത് ഡിഗ്രി ഫൈനല്‍ എക്സാം ആയിരുന്നതിനാല്‍ ഞാന്‍ പോകാന്‍ ഒരുക്കമായിരുന്നില്ല ...അന്ന് "നീയില്ലെകില്‍ ഞാനില്ല " എന്ന് പറഞ്ഞു മാറി നിന്നത് ഇന്നും ഞാന്‍ ഓര്‍കുന്നു...
കാല ചക്രത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ജീവിതവും മാറി തുടങ്ങിയപ്പോള്‍ രണ്ടു പേരും രണ്ടു കോണിലായി പോയി ..... ജീവിതം എന്നെ ഒരു പ്രവാസി ആക്കി രൂപാന്ധരപെടുത്തിയപ്പോള്‍ അവന്‍ നാട്ടില്‍ തന്നെ പ്രവാസി ആയി "വിഷാക പട്ടണ" ത്തില്‍ കൂടും തേടിപോയി .....എങ്കിലും ഞാന്‍ അവനു വിളിക്കാന്‍ എന്നും സമയം കാണാറുണ്ടായിരുന്നു .... ഓരോ വിളിയും കാതോര്‍തിരിക്കാന്‍ ഇന്ന് അവനില്ല .
വിടരും മുന്‍പേ കൊഴിഞ്ഞു പോയ പുഷ്പമേ ...... നിനക്കായ് കരുതി വെക്കാന്‍ എന്റെ പക്കല്‍ ഒന്നുമില്ല ..... പ്രാര്‍ത്ഥനകള്‍ മാത്രം ,
ഒത്തിരി സ്നേഹത്തോടെ .....!!!