അലാറത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടുണരുന്നത് ആദ്യമൊന്നുമല്ല എങ്കിലും അഞ്ച്-എട്ടു പ്രാവശ്യത്തെ സ്നൂസിനു ശേഷം എണീക്കുന്നത് ഇന്നാദ്യമാണെന്നു തോന്നുന്നു ....
പ്രവാസികള്‍ക്ക് വേണ്ടി കണ്ടു പിടിച്ച ഒരു സാങ്കേതികവിദ്യയാണെന്ന് തോന്നുന്നു ഈ സ്നൂസ്...
സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കണം
ഇതു കണ്ടുപിടിച്ച മഹാന് .....
ഒന്നുകൂടി സ്നൂസ് അടിക്കാലോ എന്ന് തോന്നുമ്പോള്‍
എന്തൊരു സമാധാനം ...!!
എണീറ്റ് ഉടുമുണ്ടിന് വേണ്ടി പരതുമ്പോള്‍
ദേഷ്യം, ക്രോധം ....എന്തോ
ഒരു വികാരം തലച്ചോറിലേക്കുരച്ചുകയറുന്നു ....
എങ്കിലും നേരം അരമണിക്കൂര്‍ വൈകിയതിനാല്‍ ഇന്നെങ്കിലും ബാത്രൂമിന് വരി നില്കെണ്ടല്ലോ എന്ന്
ചിന്തിച്ചപ്പോള്‍ സന്തോഷം ...
അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ ഓരോ റൂമിലും ഓരോ ബാത്ത്റൂം ഉള്ളവരും അതിനൊക്കെആയി ചോര നീരാക്കി വിയര്‍പ്പ് ഒഴുക്കുന്നവരും എല്ലാം പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍
വരി നില്കേണ്ടി വരും...
കുളികഴിഞ്ഞു ലോഷനും ക്രീമും എല്ലാം വാരി പുരട്ടുംപോള്‍ ആലോചിച്ചത് നാട്ടില്‍ നിന്നു വന്നത് പോലെ തിരിച്ചുപോകണമെങ്കില്‍ ഇനി ഞാന്‍ ഏതു ലോഷനാ ഉപയോകികേണ്ടത്എന്നായിരുന്നു ...
വൈകിയാണെങ്കിലും വളരെ സാഹസപെട്ടു
കാബിനിലേക്ക് പാഞ്ഞു കയറിയപ്പോള്‍ പിന്നില്‍
നിന്നും ഒരു വിളിയാളം...
"മാഷെ ... മാഷിന്റെ ഷര്‍ട്ടില്‍ മൂട്ട "....!
ഓ... റിസപ്ഷനിസ്റ്റിന്റെ നീട്ടി വിളി എനിക്കത്ര
ഇഷ്ട്ടപെട്ടില്ല എങ്കിലും അവള്‍ പറഞ്ഞത് നന്നായി
എന്ന് കരുതി മൂട്ടയെ പിടിച്ചു വേസ്റ്റ്ബിനില്‍ ഇട്ടു നേരെ കാബിനില്‍ കയറി ചിന്താമണ്ഡലത്തില്‍
ഇപ്പോഴും ആ വിളി ...
"മാഷെ ... മാഷിന്റെ ഷര്‍ട്ടില്‍ മൂട്ട "....!
അല്ലെങ്കിലും ഭര്‍ത്താവിന്റെ വിസയില്‍ വന്നു
നേരമ്പോക്കിനു ഒരു ജോലിയും ബാക്കി
സമയം ഷോപ്പിംഗ് മാളുകളിലെ കറക്കവും
ആയി ജീവിതം ആര്‍മാതിച്ച് തീര്‍കുന്ന
ഇവള്‍ക്ക് ഒക്കെ എന്തറിയാം ....
മൂട്ട എന്റെ ജീവിതത്തിന്റെ ഭാഗം തന്നെ ആയി
മാറിയിരിക്കുന്നു ....
രാത്രികളില്‍ എനിക്ക് കൂട്ടായി എന്നും അവര്‍
ഉണ്ടാകുമായിരുന്നു
പലപ്പോഴും ഉറക്കില്‍ നിന്നും ഞെട്ടിഉണരരുന്നത്
ഇവറ്റകളുടെ സ്നേഹപ്രകടനത്തിലൂടെ ആയിരുന്നു,
എന്റെ സ്വന്തം ചോര അല്ലെ അവരുടെയും
സിരകളില്‍ എന്ന് കരുതി ഇന്ന് വരെ ഒരു മൂട്ടയെയും
വെറുതെ വിട്ടിട്ടില്ല ... എന്നിട്ടും അവ തഴച്ചു വളര്‍ന്നു ...!!
അതില്‍ എന്നും ചോരകുടിച്ചു പോകുമായിരുന്ന
പോച്ചകാരി രമണിയും, വന്നു അവിടെയും ഇവിടെയും
എല്ലാം അരിച്ചിറങ്ങി ചോരകുടിക്കാതെ പോകുന്ന മേരി മൈമൂനയും, വല്ലപ്പോഴും വരുന്ന രൌഫതും, സുല്‍ഫത്തും,
എന്റെ എല്ലാം എല്ലാം ആയിരുന്ന നബീലും എല്ലാം ഉണ്ടായിരുന്നു...
അവസാനം കമ്പനിഫ്ലാറ്റിലേക്ക് മാറി
താമസികുമ്പോള്‍ എനിക്ക് നഷ്ട്ടപെട്ടത്
"മെഡിക്കേറ്റഡ് ആണ് മൂട്ട ഒന്നും വരില്ല" എന്ന് പറഞ്ഞു
തന്ന ബെഡ് മാത്രം ആയിരുന്നില്ല ...
പോച്ചകാരി രമണി,മേരി മൈമൂന,നബീല്‍,രൌഫത്ത്
അങ്ങിനെ അനേകായിരം സുഹ്രുത്തുക്കളെ
കൂടി ആയിരുന്നു ...!!
"എന്നാലും ഇക്കാക്ക് ഇവിടെ സുഖമാണ് മക്കളെ ...
സുഖമാണ് "...!!
ഓ...പിന്നെ ഭയങ്കര സുഖമാണ്..
ReplyDeleteതണുത്തു മരവിച്ചു ഇരിക്കുവാ റൂമില്‍.....വല്ലതും കഴിക്കാന്‍ പുറത്തു എങ്ങനെ പോകും എന്ന് ചിന്തിക്കുവാ ഇപ്പൊ.....
ഇവിടെ ഏതായാലും മൂട്ട ഇല്ല.....അതിനു കഫീല്‍ അറബിച്ചനോട് ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു....
മൂട്ടവിശേഷം നന്നായിട്ടുണ്ട് . :) . ആശംസകള്‍ .
ReplyDeleteഅല്ലെങ്കിലും അറബ് നാടുകളിലെ മൂട്ടകള്‍ ഭാഗ്യവാന്മ്മാരാ ...ഏതെല്ലാം നാട്ടിലെ ചോരയുടെ രുചി അറിയാം ...
ReplyDeleteനല്ല നാല് മൂട്ട ഉണ്ടെങ്കില്‍ സ്നൂസിന്റെ ആവശ്യം ഇല്ല റിച്ചു.....ഇനിയും നിനക്ക് ORU പാട് " മൂ (കൂ ) ട്ട് കാരെ " കിട്ടട്ടെ
ചോര കുടിച്ചു അറപ്പ് മാറാത്ത ഭീഗരന്മാര്‍ ...
Deleteവീണ്ടും പീരങ്കി എടുകേണ്ടി വരുമോ ..?
ഈ മൂട്ടയുംകൂടി ഇല്ലേൽ പ്രാവാസിക്ക് ആരാ കൂട്ട്
ReplyDeleteആടു ജീവിതത്തിലെ മൂട്ടജീവിതം !!! കഥാ പാത്രങ്ങൾ ഒരേ പേരുകാർ :)
ReplyDeleteമൂട്ടകൾ നാട്ടിലെത്തുമ്പോൾ "നൊസ്റ്റാൾജിയ" ആവാറുണ്ട്.... വൈകിയുണരുമ്പോൾ മൂട്ടയുടെ "സഹകരണം" മിസ്സ് ആവാറുമുണ്ട്... പുതിയ പിന്മുറക്കാരെ വരവേൽക്കാൻ മൂട്ട ജീവിതം ഇനിയും ബാക്കി ....
ജീവിതം പ്രവാസിയുടെ വേഷം കെട്ടിച്ചാല്‍
Deleteപിന്നെ അടുജീവിതവും മൂട്ടജീവിതവും ...!
മൂട്ട കഥ കല്‍ക്കി. അല്ലെങ്കിലും മൂട്ടകള്‍ക്ക് നമ്മുടെ സിരകളില്‍ ഓടുന്ന അതെ രക്തം അല്ലെ എന്ന് കരുതി ഞാന്‍ പലപ്പോഴും വെറുതെ വിട്ടിട്ടുണ്ട്
ReplyDeleteമൂട്ട മൂട്ടെ മൂട്ട !
ReplyDeleteനന്നായിട്ടുണ്ട് ആശംസകള്‍
ReplyDeleteമൂട്ടയില്ലാതെ പ്രവാസിക്ക് എന്താഘോഷം....
ReplyDeleteമൂട്ട പോസ്റ്റ് കീ ജയ്
മൂട്ടക്കിസ്സ ഉഷാറായിട്ടുണ്ട്...
ReplyDeleteമൂട്ടകളെങ്കിലും അവിടെ പ്രവാസത്തിന്റെ വേദനയില്ലാതെ ജീവിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം...
നമ്മുടെ ദുഷിച്ച രക്തം മൂട്ടയും കൊതുകും ഒക്കെ ഇടയ്ക്കു കുടിച്ചില്ലേല്‍ നമ്മളൊക്കെ നിത്യ രോഗികള്‍ ആയെനേം..
ReplyDeleteha ha
ReplyDeleteനല്ല ഒന്നാന്തരം മൂട്ടവിശേഷം. ദേ ഞാനിപ്പോള്‍ താമസിക്കുന്നിടത്ത് അതിഥികള്‍ എത്തിത്തുടങ്ങി. ഇനി സ്വര്‍ഗ്ഗീയ സുഖമായിരിക്കും.
ReplyDeleteകലക്കന്‍...
ReplyDeleteമൂട്ടകള്‍ ഭൂമുഖത് നിന്നും നാമാവശേഷം ആയി എന്നാണു ഞാന്‍ കരുതിയിരുന്നത്..
മൂട്ട വിമുക്ത കിനാശേരി .....
Deleteഅത് തന്നെ ആയിരുന്നില്ലേ നമ്മള്‍ സ്വപ്നം കണ്ടിരുന്നത് .....?
ദാനം ആപത്തുകളെ തടയുമെന്നാണ്.വൃക്കയൊന്നും കൊടുക്കേണ്ടി വന്നില്ലല്ലോ. ഒരു നേരത്തെ ആഹാരമല്ലേ,ഒരു തുള്ളിച്ചോര.ഈ ഇഹത്തിലെന്നും ഇക്കാക്ക് സുഖം തന്നെ വരും..
ReplyDeleteദാ .... വന്നല്ലോ
Deleteതാത്ത്വികമായ ഒരു അവലേഖനം
ഞാന്‍ കാത്തിരുന്നതും ഈ ഒരവലേഖനത്തിനു വേണ്ടിയായിരുന്നു ....
ഇന്‍ഡ്യേലും മലയാളനാട്ടിലും മാത്രമല്ല, ഗള്‍ഫിലും മൂട്ടകളുണ്ടല്ലേ? ഏതായാലും മൂട്ടകളുടെ കൂട്ടുകാരനെ പരിചയപ്പെടാനായല്ലോ. സന്തോഷം... ഞാനിവിടെ ആദ്യമാണ്. ഇനിയും വരാം. ആശംസകള്‍...
ReplyDeleteപെരുത്ത് നന്ദിയുണ്ട് ...
Deleteഇനിയും വരൂ .. അഭിപ്രായങ്ങള്‍ അറിയിക്കൂ ..
ReplyDelete"എന്നാലും ഇക്കാക്ക് ഇവിടെ സുഖമാണ് മക്കളെ ...
സുഖമാണ് "...!!
ഉവ്വ് ഭയങ്കര സുഖാണ് ..
മൂട്ടക്കും സുഖം... :)
മൂട്ടസാഹിത്യം നന്നായിട്ടുണ്ട്. എല്ലാ വിധ ആശംസകളും
ReplyDeleteരക്തം മൂട്ടക്ക് ദാനംചെയ്ത മഹാന്‍... നന്നായിട്ടുണ്ട് വിശേഷങ്ങള്‍
ReplyDeleteമൂട്ടയില്ലെന്കിലെന്തു !നാട്ടില്‍ അതിനും കൂടി മുഴുത്ത കൊതുകുണ്ടല്ലോ !
ReplyDeleteഹ ഹ.. ഇത് കൊള്ളാമല്ലോ ... മൂട്ട പുരാണം .. ഇപ്പോഴാണ് വായിക്കാന്‍ പറ്റിയത് . നന്നായി എഴുതിയിരിക്കുന്നു ..
ReplyDelete( ചില നിര്‍ദ്ദേശങ്ങള്‍ പറയട്ടെ .. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക , പാരഗ്രാഫ് നന്നായി അടുക്കി പെറുക്കി വക്കുക, ഫോട്ടോ അലൈന്‍മെന്റ് എഴുത്തിനു യോജിക്കും വിധം ശരിയാക്കുക )
മൂട്ടക്ക് ഇത്രയും ഫോളോവേഴ്സ് ഉണ്ടെന്ന് കാണുന്നതില്‍ സന്തോഷം. മനസ്സും ഊരും നാട്ടിലല്ലേ... അവന്മാര് കടിച്ചാലും ബാക്കിയുള്ളതല്ലേ കടിക്കൂ. ഗള്‍ഫ് കഥകള്‍ വായിക്കാന്‍ സുഖമാണ്.
ReplyDelete