Tuesday, February 26, 2013

മരുഭൂമിയിലെ ഉണങ്ങുന്ന സ്വപ്നങ്ങള്‍ ...!!!

പൌരാണികകാലം തൊട്ടേ ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഇടംനേടിയിരിക്കുന്നു അറബികളും മലയാളികളും തമ്മിലുള്ള ബന്ധം. ഒരു കാലഘട്ടത്തില്‍ അറബികളുടെയും പിന്തുടര്‍ന്ന് വന്ന പാശ്ചാത്യരുടെയും "ഗള്‍ഫ്‌" കേരളം ആയിരുന്നെങ്കില്‍ ഇന്ന് ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍കുമ്പോള്‍ മലയാളികള്‍ എല്ലാം നഷ്ട്ടപെട്ടു മുത്തും പവിഴവും തേടി അല്ലെങ്കില്‍ അവനവന്റെ അന്നത്തിന്റെ ഉറവിടം തേടി  അറബികളുടെയും  പാശ്ചാത്യരുടെയും വാതിലില്‍ മുട്ടി തുടങ്ങിയിട്ട് ഏകദേശം അമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ...!!


പാതി നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു മലയാളത്തിന്റെ പ്രവാസത്തിന്...മരുഭൂമിയിലെ മരീചിക തേടിയുള്ള ഈ യാത്രക്ക് അത്ര പഴക്കം ഉണ്ടെങ്കിലും പ്രവാസത്തിന്റെ ശബ്ദം മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല, കപ്പലുകളിലും ചെറു ബോട്ടുകളിലും എല്ലാം ആയി അന്നം തേടി കടല്‍ കടന്നപ്പോള്‍ പറയാനുണ്ടായിരുന്നതും പറഞ്ഞു കേട്ടതും എല്ലാം സ്നേഹത്തില്‍ പൊതിഞ്ഞ പച്ചപ്പാര്‍ന്ന മരുഭൂമിയെ കുറിച്ചും മുത്തും പവിഴവും എണ്ണകിണറുകളും നിറഞ്ഞ അറബി കഥയില്‍ മാത്രം കേട്ട് പരിജയമുള്ള  കഥകളും പറഞ്ഞു സ്വന്തം പ്രയാസങ്ങളും നൊമ്പരങ്ങളും ഉള്ളില്‍ഒതുക്കി തനിക്ക്‌ കിട്ടിയ അത്ഭുതവിളക്കിന്റെ കഥകള്‍ പറഞ്ഞു തന്നവനായിരുന്നു ആദ്യ കാലത്തെ പ്രവസിയെങ്കില്‍ ഇന്ന് പ്രവാസിക്ക് പറയാനുള്ളത്‌ കഥന കഥകള്‍ മാത്രമാണ് ..


                                         ‘‘ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
                                   സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ 
                                    പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു..’’

പള്ളിക്കൂടമുറ്റത്ത് പത്തുമണിവെയിലില്‍ നിരന്തരം ചൊല്ലി ഉറപ്പിച്ച, ഈ പ്രതിജ്ഞ എന്റെയും നിങ്ങളുടെയും ദേശീയ ബോധത്തിന്റെ അളവുകോല്‍ മാത്രം ആയിരുന്നില്ല ... എന്നിട്ടും കാലം നമ്മളെ കൊണ്ടെത്തിച്ചത് ഏതെങ്കിലുമൊരു പാസ്പോര്‍ട്ട് ഓഫീസിന്റെ വരാന്തയില്‍ ആയിരുന്നു എങ്കില്‍ അത് തികച്ചും യാദ്രഷികം  എന്ന് കരുതാനാവുമോ..?


ഏകദേശം ഇരുപതു ലക്ഷത്തോളം പേര്‍ ഗള്‍ഫു നാടുകളില്‍ മാത്രം പ്രവാസജീവിതം    നയിക്കുന്നവര്‍ ആയി ഉണ്ട്... ഇതില്‍ ബഹുഭൂരിഭാഗവും കുറഞ്ഞ വേതനത്തില്‍ തൊഴില്‍ എടുക്കുന്നവര്‍, മാത്രമല്ല ഒന്നോ രണ്ടോ വര്‍ഷത്തില്‍ കേവലം മാസങ്ങളുടെ അവധിയില്‍ നാടുകാണാന്‍ വിധിക്കപെട്ടവര്‍ ..
പ്രവാസം തിരഞ്ഞെടുക്കുന്നതിന് മുന്‍പ്‌ സ്വന്തം ജീവിതം പച്ചപിടിപ്പിക്കാന്‍ ഒരു ചെറിയ ശ്രമം പോലും നടത്താതെ നാട് നന്നാക്കാന്‍ മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കിയവരും, വിപ്ലവങ്ങള്‍ ജയിക്കാനും ജയിപ്പിക്കാനും വേണ്ടി ജീവിതത്തിന്റെ നല്ല ഭാഗങ്ങള്‍ ഹോമിച്ചവരും അവസാനത്തെ കച്ചിത്തുരുമ്പ് എന്ന രീതിയില്‍ മാത്രം പ്രവാസജീവിതം തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം രാജ്യത്ത്‌ അവര്‍ അനുഭവിച്ച സ്വാതന്ത്ര്യം നഷ്ട്ടപെടുന്നതില്‍ തുടങ്ങുന്നു ദുരന്ത കഥകള്‍....
"മല്ലുസ്" എന്നറിയപെടുന്ന മലയാളികളെയെല്ലാം ആവശ്യമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു, എന്നാല്‍ ഇന്ന് കുറഞ്ഞ കൂലിയില്‍ ജോലി എടുക്കാന്‍ തയ്യാറുള്ള അറബികളെ തിരഞ്ഞു കൊണ്ടിരുന്നു ഈ കാലത്ത്‌ ഇത്രയെല്ലാം "കഷ്ട്ടപ്പാട്" സഹിച്ച്  എന്തിനാ...? എന്ന ചോദ്യം വളരെ പ്രസക്തമാണെന്നു തോന്നുന്നു ...



നമ്മുടെ നാട് ....
എന്റെ നാട്... എന്നെല്ലാം വലിയ വായില്‍ പറയുകയും എഴുതുകയും എല്ലാം  ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ഇവരുടെയൊക്കെ വാക്കും കേട്ട് ഗള്‍ഫ്‌ മതിയാകി നാട്ടില്‍ എത്തിയവര്‍  യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ .... നാട്ടില്‍ ജീവിക്കാന്‍ കഴിയില്ല, ജോലി നോക്കാന്‍ കഴിയില്ല എന്നൊക്കെയുള്ള പരാതികള്‍ വേറെയും .... എന്തൊക്കെയായാലും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷക്ക്‌ അതിപ്രധാനമായ വിദേശനാണ്യം നേടിതരുന്നതില്‍ ഈ കൂട്ടര്‍ നിസ്തുലസേവനം നടത്തുന്നു എന്നും പറഞ്ഞു വര്‍ഷാ വര്‍ഷം ഒരു ദിവസം മാറ്റിവെച്ചു പരസ്പരം സ്തുതിഗീതങ്ങള്‍ പാടിയും കുടിച്ചും മതിച്ചും നികുതി പണം തിന്നു തീര്‍കുമ്പോള്‍ ഇനിയെങ്കിലും വരും തലമുറയില്‍ നിന്നെങ്കിലും ഈ "രോദനം" ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം ശ്രമിക്കേണ്ടിയിരിക്കുന്നു ....!!

Thursday, January 10, 2013

മൂട്ട ജീവിതം ....!!




          അലാറത്തിന്റെ  കാതടപ്പിക്കുന്ന ശബ്ദം കേട്ടുണരുന്നത് ആദ്യമൊന്നുമല്ല എങ്കിലും അഞ്ച്-എട്ടു  പ്രാവശ്യത്തെ സ്നൂസിനു ശേഷം എണീക്കുന്നത് ഇന്നാദ്യമാണെന്നു  തോന്നുന്നു ....
            പ്രവാസികള്‍ക്ക്    വേണ്ടി കണ്ടു   പിടിച്ച     ഒരു        സാങ്കേതികവിദ്യയാണെന്ന് തോന്നുന്നു    ഈ സ്നൂസ്... 
സമാധാനത്തിനുള്ള നോബല്‍ സമ്മാനം   കൊടുക്കണം  
ഇതു കണ്ടുപിടിച്ച മഹാന് .....
ഒന്നുകൂടി സ്നൂസ് അടിക്കാലോ എന്ന് തോന്നുമ്പോള്‍  
എന്തൊരു സമാധാനം ...!!



പ്രവാസിയുടെ ഇരുട്ടുമുറിയില്‍ നിന്നും തപ്പിത്തടഞ്ഞ് 
എണീറ്റ്‌ ഉടുമുണ്ടിന് വേണ്ടി പരതുമ്പോള്‍ 
ദേഷ്യം, ക്രോധം ....എന്തോ
ഒരു വികാരം തലച്ചോറിലേക്കുരച്ചുകയറുന്നു .... 
എങ്കിലും നേരം അരമണിക്കൂര്‍ വൈകിയതിനാല്‍ ഇന്നെങ്കിലും ബാത്രൂമിന് വരി നില്കെണ്ടല്ലോ എന്ന് 
ചിന്തിച്ചപ്പോള്‍ സന്തോഷം ... 
അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ ഓരോ റൂമിലും ഓരോ ബാത്ത്റൂം ഉള്ളവരും അതിനൊക്കെആയി ചോര  നീരാക്കി വിയര്‍പ്പ്‌ ഒഴുക്കുന്നവരും എല്ലാം  പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ 
വരി നില്കേണ്ടി വരും...
കുളികഴിഞ്ഞു ലോഷനും ക്രീമും എല്ലാം വാരി പുരട്ടുംപോള്‍ ആലോചിച്ചത്‌   നാട്ടില്‍ നിന്നു വന്നത് പോലെ തിരിച്ചുപോകണമെങ്കില്‍ ഇനി ഞാന്‍ ഏതു ലോഷനാ ഉപയോകികേണ്ടത്എന്നായിരുന്നു ... 
മുടിയെല്ലാം പകുതിയോളം കൊഴിഞ്ഞു പോയി 
മുഖമെല്ലാം കരുവാളിച്ചു തുടങ്ങി ... ഇനി എന്ത് ..?


വൈകിയാണെങ്കിലും വളരെ സാഹസപെട്ടു 
കാബിനിലേക്ക്‌ പാഞ്ഞു കയറിയപ്പോള്‍ പിന്നില്‍ 
നിന്നും ഒരു വിളിയാളം...
"മാഷെ ... മാഷിന്റെ ഷര്‍ട്ടില്‍ മൂട്ട "....!
ഓ... റിസപ്ഷനിസ്റ്റിന്റെ നീട്ടി വിളി എനിക്കത്ര 
ഇഷ്ട്ടപെട്ടില്ല എങ്കിലും അവള്‍ പറഞ്ഞത് നന്നായി 
എന്ന് കരുതി മൂട്ടയെ പിടിച്ചു വേസ്റ്റ്ബിനില്‍ ഇട്ടു നേരെ  കാബിനില്‍ കയറി ചിന്താമണ്ഡലത്തില്‍ 
ഇപ്പോഴും ആ വിളി ...
"മാഷെ ... മാഷിന്റെ ഷര്‍ട്ടില്‍ മൂട്ട "....!
അല്ലെങ്കിലും ഭര്‍ത്താവിന്റെ വിസയില്‍ വന്നു 
നേരമ്പോക്കിനു ഒരു ജോലിയും ബാക്കി 
സമയം ഷോപ്പിംഗ്‌ മാളുകളിലെ കറക്കവും 
ആയി ജീവിതം ആര്‍മാതിച്ച് തീര്‍കുന്ന
ഇവള്‍ക്ക് ഒക്കെ എന്തറിയാം .... 
മൂട്ട എന്റെ ജീവിതത്തിന്റെ ഭാഗം തന്നെ ആയി 
മാറിയിരിക്കുന്നു ....
രാത്രികളില്‍ എനിക്ക് കൂട്ടായി എന്നും അവര്‍ 
ഉണ്ടാകുമായിരുന്നു 
പലപ്പോഴും ഉറക്കില്‍ നിന്നും ഞെട്ടിഉണരരുന്നത്
ഇവറ്റകളുടെ സ്നേഹപ്രകടനത്തിലൂടെ ആയിരുന്നു,
എന്റെ സ്വന്തം ചോര അല്ലെ അവരുടെയും 
സിരകളില്‍ എന്ന് കരുതി ഇന്ന് വരെ ഒരു മൂട്ടയെയും 
വെറുതെ വിട്ടിട്ടില്ല ... എന്നിട്ടും അവ തഴച്ചു വളര്‍ന്നു ...!!
അതില്‍ എന്നും ചോരകുടിച്ചു പോകുമായിരുന്ന  
പോച്ചകാരി രമണിയും, വന്നു അവിടെയും ഇവിടെയും 
എല്ലാം അരിച്ചിറങ്ങി ചോരകുടിക്കാതെ പോകുന്ന  മേരി മൈമൂനയും, വല്ലപ്പോഴും വരുന്ന രൌഫതും,  സുല്‍ഫത്തും, 
എന്റെ എല്ലാം എല്ലാം ആയിരുന്ന  നബീലും എല്ലാം ഉണ്ടായിരുന്നു... 

അവസാനം കമ്പനിഫ്ലാറ്റിലേക്ക്‌ മാറി 
താമസികുമ്പോള്‍ എനിക്ക് നഷ്ട്ടപെട്ടത്  
"മെഡിക്കേറ്റഡ് ആണ് മൂട്ട ഒന്നും വരില്ല" എന്ന് പറഞ്ഞു
തന്ന ബെഡ് മാത്രം ആയിരുന്നില്ല ... 
പോച്ചകാരി രമണി,മേരി മൈമൂന,നബീല്‍,രൌഫത്ത്‌ 
അങ്ങിനെ അനേകായിരം സുഹ്രുത്തുക്കളെ 
കൂടി ആയിരുന്നു ...!!

"എന്നാലും ഇക്കാക്ക് ഇവിടെ സുഖമാണ് മക്കളെ ...
 സുഖമാണ് "...!!