Thursday, September 27, 2012

കാലത്തിന്റെ കഥ, എന്റെയും ...!!

രണ്ടു മാസം എങ്ങനെ പോയി എന്നോര്‍ക്കാന്‍ കഴിയുന്നില്ല .....

പുഴയിലെ കുളിയും മീന്‍പിടുത്തവും,
നീന്തല്‍ക്കുളത്തിലെ മത്സരങ്ങള്‍,
പാടത്തെ ചേറില്‍ ഓട്ടമത്സരം,
കൂട്ടുകാരോട് ഒന്നിച്ചുള്ള വാചക കസര്‍ത്തുകള്‍  ... 
വൈകുന്നേരത്തെ ക്രിക്കറ്റും ഫുട്ബോളും ഇനിയും ഉണ്ടാവുമെങ്കിലും ഇതുവരെയുള്ള ആ ഒരു ആവേശം ഇനി  ഉണ്ടാവില്ല .... രാവിലെ എണീറ്റ്‌ സ്കൂളില്‍ പോകണം എന്നോര്‍ത്താല്‍ എല്ലാ അണപൊട്ടുന്ന ആവേശവും അലിഞ്ഞ് ഇല്ലാതാവും ...
ഹാ ... ഇനി ഒരു വര്‍ഷം കഴിയണം ...
സമ്മര്‍ദ്ദങ്ങളും വീര്‍പ്പുമുട്ടലുകളും  ഇല്ലാത്ത ഒരു അവധികാലത്തിനായി....!!



ജൂണ്‍ .....

നാളെ സ്കൂള്‍ തുറക്കും
ഒരുക്കങ്ങള്‍ ഒന്നും ആയില്ല .. 
പുസ്തകങ്ങള്‍ മുഴുവന്‍ കിട്ടിയില്ല, 
കിട്ടിയ പുസ്തകങ്ങള്‍ തുന്നികൂട്ടി നന്നാക്കി വെച്ചിട്ടുണ്ട് ... വര്‍ഷങ്ങളായി അയല്‍വാസിയായ സുഹ്രത്തിന്റെ   പുസ്തകങ്ങള്‍ പാട്ടത്തിനു എടുകുന്നത് ഞാന്‍ തന്നെയാ ... 
അവന്‍ ജയിച്ചാല്‍ പിന്നെ പുസ്തകങ്ങളുടെ എല്ലാം അവകാശം എനിക്ക് തന്നെയാണെന്ന് പറയാം, അടുത്ത വര്‍ഷം വീണ്ടും അത് അവരുടെ വീട്ടില്‍ തന്നെ തിരിച്ചെത്തും ... അവന്റെ  സഹോദരിക്ക് പഠിക്കാനും ഈ പുസ്തക്ജങ്ങള്‍ തന്നെ വേണം ....
മലയാളം എല്ലാ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കഥയും കവിതയും ആയതിനാല്‍ എല്ലാം ഒരു വേള ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു ... 
നോട്ടുപുസ്തകങ്ങളുമായി ഉപ്പ വരുന്നതും കാത്തു ഉറങ്ങാതെ ഇരുന്നതും അയലത്തെ വീട് പണിക്ക്‌ വേണ്ടി സിമെന്റ്റ്‌ കൊണ്ട് വന്നപോള്‍ പുസ്തകങ്ങള്‍ പൊതിയാനായി സിമന്റിന്റെ കടലാസുചാക്ക് സൂത്രത്തില്‍ എടുത്തു വെച്ചതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ ....

അന്നും ഇന്നും കൂട്ടുകാര്‍ തന്നയാ ആശ്വാസം ... കൂടാതെ പുസ്തകങ്ങള്‍,പത്രങ്ങള്‍, മാസികകള്‍,വാരികകള്‍ എല്ലാം ഇഷ്ട്ടപെട്ട കൂടുകാര്‍ തന്നെ ... പേരെടുത് പറയുകയാണെങ്കില്‍   എത്രയെത്ര കൂട്ടുകാര്‍ ...
വൈകുന്നേരം ക്ലബിലെ ലൈബ്രറിയില്‍ നിന്നും  പുസ്തകങ്ങള്‍ തന്ന ആ സമാധാനം പോലും ഇന്നില്ലാതെയായി .... 
ഇനി ഏതായാലും ആ കാലം സ്വപ്നം കാണേണ്ട എന്ന് മനസ്സെപ്പോഴും പറയും എന്നാലും അറിയാതെ ആ നല്ല കാലം മനസ്സില്‍ വരും ..... !!

" നല്ല ഉറക്കമാണല്ലേ ഇറങ്ങാന്‍ സമയമായി "... 

സഹയാത്രികന്റെ ശബ്ദം കേട്ടപോഴാണ് ഞെട്ടി ഉണര്‍ന്നത്‌ ..
അബുദാബി എയര്‍പോര്‍ട്ട്‌ - ടെര്‍മിനല്‍ നമ്പര്‍ 9

രണ്ടു വര്‍ഷം ഇവിടെ മരുഭൂമിയില്‍ ജോലി ചയ്തു രണ്ടു മാസത്തെ  അവധിക്കുശേഷം വീണ്ടും എത്തിയിരിക്കുന്നു .....


രണ്ടു മാസം എങ്ങനെ പോയി എന്നോര്‍ക്കാന്‍ കഴിയുന്നില്ല .....
നാട്ടില്‍ കാലുകുത്തിയ അന്നെ നാട്ടുകാര്‍ ചോദിക്കുന്നതാ  നീയിനി എന്നാ പോകുന്നതെന്ന് .. നാട്ടുകാരെ ഞാന്‍ പോന്നിരികുന്നു ...
ഞാന്‍ ഈ മണല്‍ക്കാട്ടില്‍ എത്തിയിരിക്കുന്നു ...!!

ഹാ.... എന്റെ നാട് .... എന്റെ വീട് ...പുഴകള്‍ ,സുഹ്രത്ത്ക്കള്‍ പിന്നെ  എന്റെ എല്ലാം എല്ലാം ആയ കുടുംബങ്ങള്‍  എല്ലാം ഇനി വെറും ഓര്‍മ്മകള്‍ മാത്രം .... 
ആ ഓര്‍മ്മകള്‍ തന്നയാണിനീയെന്റെ ആവേശം ... 
എന്നാലും ഓര്‍മകള്‍ക്ക്‌ എല്ലാം ഒരു പരിധിയില്ലേ ....
എന്നും രാവിലെ അലാറത്തിന്റെ കാതടപ്പിക്കുന്ന ശബ്ദവും, മരുഭൂമിയിലെ വീശിഅടികുന്ന പൊടിക്കാറ്റും അസഹ്യമായ  ചൂടുകാറ്റും ജോലി ഭാരവും  എല്ലാം മതി ഈ ഓര്‍മകള്‍ക്കും ആവേശങ്ങള്‍ക്കും എല്ലാം തടയിടാന്‍ .....

ഇന്നു ആകെയുള്ള ഒരാശ്വാസം കൂട്ടുകാര്‍ മാത്രം ...
കൂട്ടുകാര്‍ ഉള്ളവര്‍ക്കാണെന്ന് മാത്രം ..

ഒരു റൂമില്‍ എട്ടു പേരുണ്ടെങ്കിലും പരസ്പരം കാണുന്നത് തന്നെ വല്ലപ്പോഴും .... 
പിന്നെ ഓണ്‍ലൈന്‍  സൌഹ്രദങ്ങള്‍ ... 
അതൊരു പ്രഹസനം മാത്രമായി മാറികൊണ്ടിരിക്കുന്നു ... 
എന്നാലും എനിക്ക് നഷ്ട്ടപെടുന്നത് എന്റെ മാത്രം നഷ്ട്ടവും എനിക്ക് ലഭികുന്നത് എല്ലാവര്‍ക്കുമായി  പകുതുനല്കുന്നതിലും ഉള്ള സന്തോഷം ..
അത് മതി ഇനിയങ്ങോട്ട് എനിക്ക് പ്രജോദനമായി.... 
എന്നാലും .. എന്നാലും ....!!

ഇനി രണ്ടു വര്‍ഷം കഴിയണം ...
വീണ്ടും ഒരു അവധികാലത്തിനായി.... 
നാളെ വീണ്ടും ജോലിക്ക്‌ പോയിതുടങ്ങണം എന്നോര്‍ത്തപ്പോള്‍  അവധി കഴിഞ്ഞു വീണ്ടും സ്കൂളിലേക്ക് പോകുമ്പോള്‍ ഉണ്ടാവുന്ന   അതെ അനുഭവം .... അതെ മനപ്രയാസം ...!!

അതും ഒരു ജുണ്‍ മാസം തന്നെയായിരുന്നു .....!!

Thursday, August 30, 2012

ആൻഡ്രോയ്ഡ് യുഗം ....... സ്മാർട്ട് ഫോൺ മുതല്‍ ടാബ്ലെറ്റ്‌ കമ്പ്യൂട്ടര്‍ വരെ

                                        ഏതു ഒരു  പ്രണയകഥയും  ആരംഭികുന്നത്  പോലെ തന്നെയായിരുന്നു ഈ കഥയും ,നായകന്‍  നായികയെ കാണുന്നതുമുതല്‍ അവളുടെ മനസ്സില്‍ ഒരിടം കണ്ടെത്താന്‍  വേണ്ടി നായകന്‍ നടത്തുന്ന സാഹസികതയില്‍ നിന്നും പ്രണയം പൂവിടുന്നു ......
വര്ഷം :  2005
പതിവുപോലെ തിരയാന്‍ ഇറങ്ങിയ ഗൂഗിള്‍ ഒരു സുന്ദരിയായ ആൻഡ്രോയ്ഡ് പെണ്‍കൊടിയെ കാണുന്നു ...... അവിടം മുതല്‍ ഈ കഥ തുടങ്ങുന്നു .......!!





സ്മാർട്ട് ഫോൺ എന്ന ആശയത്തില്‍ നിന്നും  മൊബൈൽ ഉപകരണങ്ങൾക്കായി  ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്.....നല്ല രീതിയില്‍ മുന്നോട്ടു പോകുകയായിരുന്ന കമ്പനിയില്‍ ഗൂഗിള്‍ കണ്ണ് വെക്കുന്നു .....അങ്ങനെ പ്രണയവും ആയി   2005-ൽ തന്നെ ആ പ്രണയം പൂവിട്ടു, ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ    ഗൂഗിൾ  ഏറ്റെടുത്തു...... ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന പേരില്‍ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ഗൂഗിൾ ഇത് മൊബൈൽ നിർമ്മാതാക്കൾക്കും സംവാഹകർക്കുമായി പങ്ക് വെച്ചു. ഇതോടുകൂടി ഗൂഗിള്‍ തങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ രംഗത്തേക്കുള്ള വരവറിയിക്കുകയായിരുന്നു ...കൂടാതെ 2008 ല്‍ വൊഡാഫോൺതോഷിബസോണി എറിക്‌സൺ, സോഫ്റ്റ്‌ബാങ്ക് പാക്കറ്റ്‌വീഡിയോ, ഹുവാവേ ടെക്നോളജീസ്, ഏആർഎം ഹോൾഡിങ്ങ്സ് എന്നിങ്ങനെ പുതിയ 14 അംഗങ്ങൾ കൂടി ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസിനൊപ്പം ചേര്‍ത്ത് കൊണ്ട് ഗൂഗിള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു ......
                


                                         ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ രംഗപ്രവേഷണത്തില്‍ ഏറ്റവും കൂടുതല്‍ അടിയേറ്റത് നോകിയ കോര്‍പറേഷന്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല .... കാരണം അതുവരെ നോക്കിയ വികസിപ്പിച്ചെടുത്ത സിമ്പിയാന്‍ ടെക്നോളജിയില്‍ ആയിരുന്നല്ലോ നമ്മള്‍ വിലസിയിരുന്നത് .... ഇതോടു കൂടി  സിമ്പിയാന്‍ ടെക്നോളജിയില്‍ വെറും പഴംകഥ ആയി മാറി .
എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായന്‍മാരായ ആപ്പിൾ കോർപ്പറേഷന്റെ ഐഫോണ്‍ കുറെ അതികം ചെറുത്തുനില്പ് നടത്തുകയും ആ കാലയളവില്‍ ആപ്പിൾ കോർപ്പറേഷന്റെ സി.ഇ.ഓ ആയിരുന്ന സ്റ്റീവ് ജോബ്സ് ആൻഡ്രോയ്ഡ് തങ്ങളുടെ ഐഫോണിന്റെയും ഐഓഎസിന്റെയും പല ഘടകങ്ങളും മോഷ്ടിക്കുന്നുവെന്ന് അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ "മോഷണ മുതൽ" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. "എന്റെ അവസാനശ്വാസം വരെ ഞാനതിനെതിരെ പോരാടും. ഈ തെറ്റിനെ ചെറുക്കാൻ ആപ്പിളിന്റെ 400കോടി മൂല്യവും ഞാൻ ചിലവാക്കാൻ മടികാണിക്കുകയില്ല"....കൂടാതെ ആൻഡ്രോയ്ഡും ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളും ഒട്ടനവധി പകർപ്പവകാശസംബന്ധിയായ നിയമയുദ്ധങ്ങൾക്ക് വിധേയമായിട്ടുണ്ട്.  ഓറാക്കിൾജാവാ പ്രോഗ്രാമിങ്ങ് ഭാഷയുടെ പകർപ്പവകാശ സംബന്ധിച്ച ഒരു നിയമനടപടി എടുത്തു.മൈക്രോസോഫ്റ്റും പലപ്പോഴായി ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്നും തങ്ങളുടെ പകർപ്പവകാശ ദുരുപയോഗത്തിനുള്ള പിഴ വാങ്ങിയിട്ടുണ്ട്.......
         ഇതിനോടകംതന്നെ ധാരാളം ആൻഡ്രോയ്ഡ്  വേര്‍ഷന്‍സ്  പുറത്തിറങ്ങി , 2007 ല്‍ ആൻഡ്രോയ്ഡ് ബീറ്റ പുറത്തിറങ്ങുന്നതോടെയാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പതിപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത്. ഗൂഗിളും ഓപ്പൺഹാൻഡ്സെറ്റ് അലയൻസും സംയുക്തമായി നിർമ്മിക്കുന്ന മൊബൈൽ/ടാബ്‌ലെറ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡിന് അതിന്റെ യഥാർത്ഥ പതിപ്പിനെത്തുടർന്ന് ഒട്ടനവധി നവീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവ പ്രധാനമായും പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർക്കുകയും സോഫ്‌റ്റ്‌വെയർ പിഴവുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ്. 2009 ഏപ്രിലിന് ശേഷം പുറത്തിറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിന് ഒരു പലഹാരത്തിന്റെ പേരായിരിക്കും നൽകാറുള്ളത്. ഇത് ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാവും നൽകുന്നത്: കപ്കേക്ക്, ഡോനട്ട്, എക്ലയർ, ഫ്രോയോ, ജിഞ്ചർബ്രഡ്, ഹണീകോമ്പ്, ഐസ്ക്രീം സാൻഡ്‌വിച്ച് മുതല്‍ ഏറ്റവും നൂതനമായ ജെല്ലി ബീനില്‍ എത്തി നില്‍കുന്നു ......


ആൻഡ്രോയ്ഡിന്റെ ലളിതവും നവീകരിക്കപ്പെടാവുന്നതുമായ സ്വഭാവം മൂലം സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പുകൾ, നെറ്റ്‌ബുക്കുകൾ, ഗൂഗിൾ ടി.വി. റിസ്റ്റ് വാച്ചുകൾ,ഹെഡ്‌ഫോണുകൾ,കാർ സിഡി, ഡിവിഡി പ്ലയറുകൾഎന്നിവയടക്കം പല ഇലക്ട്രോണിക് സംവിധാനങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിൽ മാത്രമായി ആൻഡ്രോയ്ഡിനെ ഒതുക്കാൻ പറ്റില്ല, ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ ടി വി യില്‍ മുതല്‍ ചില ഐഫോണുകളിലും ഐ.പോഡ് ടച്ചിലും ഓപ്പൺ ഐബൂട്ട് , ഐഡ്രോയ്ഡ് എന്നിവയുടെ സഹായത്തോടെ ഐ.ഓഎസും ആൻഡ്രോയ്ഡ് 2.3 ജിഞ്ചർബ്രഡും ഡ്യുവൽ ബൂട്ട് ചെയ്യാൻ സാധിക്കും....

ഇത്രയും കഷ്ട്ടപെട്ടു പറഞ്ഞിട്ടും ഒരു ദയയും ഇല്ലാതെ "ഇതെവിടെ  കിട്ടും പഹയാ " എന്ന് ചോദിക്കാന്‍ വരട്ടേ ......... ഇത് തുടങ്ങിയത ഗൂഗിലാ ..... ഗൂഗിളിന് നന്നായി അറിയാം ഇത എങ്ങനെ വിറ്റ് കാശുണ്ടാക്കാം എന്നത്‌ , അതിനായി 2008 ഓഗസ്റ്റല്‍ തന്നെ  ആൻഡ്രോയിഡ് മാർക്കറ്റ് എന്ന അപ്ലിക്കേഷനെക്കുറിച്ച് ഗൂഗിൾ  പ്രഖ്യാപിക്കുന്നത്. 2008 ഒക്ടോബറില്‍ തന്നെ ഇത് ലഭ്യമായി ത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് 2009 ഫെബ്രുവരി മുതൽ യു.എസ്.യു.കെ. എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി 2010 സെപ്റ്റംബർ  മുതൽ മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി.....
അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ ഒരു യുഗപിറവിയുടെ ആരംഭവും മറ്റൊരു യുഗത്തിന്റെ അവസാനം കുറിക്കുന്ന കണ്ടെത്തലും ആയി ഇത്‌ ......

Sunday, July 8, 2012

ലുലുവിന്റെ യാത്രകള്‍ ....!

പൊഴിഞ്ഞു  പോകുന്ന പൂവുകള്‍  ,
കൊഴിഞ്ഞു പോകുന്ന ദിനങ്ങള്‍ ,
ഒന്നും ......... ഒന്നും 
തിരിച്ചു വരില്ല ......
നിഴലായ് ... 
നിഴലായ്  കൂടെയുള്ളത് 
ഒന്ന് മാത്രം .........!!
ഓര്‍മ്മകള്‍ ..... ഓര്‍മ്മകള്‍ മാത്രം ,














Tuesday, March 6, 2012

യകൂബ്ക്ക ...ആ പുഞ്ചിരി മായുന്നില്ല .........



ആ രാത്രി മാഞ്ഞുപോയി രക്തശോകമായ് .....!!
ആയിരം കിനാക്കളും പോയി മറഞ്ഞു ......!!




ഷ്ട്ടപെട്ടിരുന്നത് നഷ്ട്ടപെട്ട് പോകുമ്പോഴാണ് 
സത്യത്തില്‍  ഇഷ്ട്ടത്തിന്റെ ആഴവും ആര്‍ദ്രതയും 
നമുക്ക് മനസ്സിലാവുന്നത് ..........
 ബന്ധങ്ങളില്‍ ഏറ്റവും പവിത്രമായത് രക്ത ബന്ധം ആണെങ്കിലും സുഹ്രത്ത് ബന്ധം അതിനെക്കാള്‍ ആഴത്തില്‍ മനസ്സിനെ കീഴ്പെടുത്തുന്നു , എന്റെ ഏറ്റവും അടുത്ത സുഹ്രത്ത് എന്നതിനപ്പുറം ഒരു ജേഷ്ട്ടസഹോദരന്റെ സ്ഥാനം ആയിരുന്നു എന്റെ മനസ്സില്‍ അന്നും ഇന്നും .
വിദ്ധ്യാര്‍ത്തി രാഷ്ട്രീയത്തിലുടെയാണ് ഞങ്ങള്‍ പരിച്ചയപെടുന്നെതെങ്കിലും പിന്നീട് പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു......
                              പെരുവള്ളൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ വ്യക്തിമുദ്ര പതിപിച്ചു ജനങ്ങളിലേക്ക് ഇറങ്ങിവന്നു അവരില്‍ ഒരാളായി പ്രവര്‍ത്തിച്ച് കൊണ്ട് ഏവരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങിയ നേത്രത്വ ഗുണം ഇവന്റെ പ്രത്യകത ആയിരുന്നു .....                            
പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആദ്യക്ഷ സ്ഥാനം വഹിച്ചിരുന്ന സമയത്ത് ഒരു ചെറിയ സഹപ്രവര്‍ത്തകനായി ഞാനും ഉണ്ടായിരുന്നു ........
             കേരള വിദ്ധ്യാര്‍ത്തി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത യുവചന മുന്നേറ്റം കൊണ്ട് ശ്രദ്ധേയമായ, "ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപിനു" എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് " കൊര്‍ധോവ" യില്‍ സമ്മേളിച്ചപ്പോള്‍ മുന്ന് രാവും പകലും ഞങ്ങള്‍ ഒന്നിച്ച് ഒരു പാത്രത്തില്‍ നിന്ന് ഉണ്ട് ഒരു പായയില്‍ ഉറങ്ങി ..... ഇന്നും ഓര്‍മയുടെ ഓളങ്ങളില്‍ അലയടിക്കുന്നു ആ രാപ്പകലുകള്‍ ........
                         കേരള സംസ്ഥാനം മാറ്റത്തിന്റെ പടപ്പാട്ടുമായി അക്ഷയ പദ്ധതിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചപോള്‍ പെരുവള്ളൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക് നേത്രത്വം കൊടുത്തതില്‍ പ്രധാനപെട്ട പങ്കു വഹിച്ചത് ഇദ്ദേഹമായിരുന്നു ...
ഞ്ചായത്തിലെ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കൊണ്ട് പെരുവള്ളൂരിലെ ഗ്രമാന്ധരങ്ങളിലെക്ക് ഇറങ്ങിച്ചെന്നു തിരുരങ്ങാടി മണ്ഡലത്തിലെ ഏറ്റവും നല്ല പ്രേരകിനുള്ള അവാര്‍ഡും ഇവനെ തേടി വന്നു .. ഈ കാലഘട്ടത്തില്‍ എല്ലാം ഒരു സഹ പ്രവര്‍ത്തകനായി സാദാ ഞാനും ഉണ്ടായിരുന്നു ....
                 ജന്മം കൊണ്ട് സൂപ്പര്‍ ബസാര്‍ ആണെങ്കിലും കര്‍മം കൊണ്ട് ഇവന്‍ എന്റെ , ഞങ്ങളുടെ നാട്ടുകാരന്‍ ആയിരുന്നു ..... "അനശ്വര"യുടെയും പിന്നീട് "സൂപ്പര്‍ ആര്‍ട്സ്" ന്റെ യും സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ചാത്രതൊടി " കസാക്ക് " ന്റെ എല്ലാ പരിപാടികളിലും സജീവമായി ഇടപെടാരുണ്ടായിരുന്നു ....
വനിലൂടെ എനിക്ക് എത്ര  സുഹ്രത്തുക്കളെ കിട്ടി എന്നെനിക്കറിയില്ല ..... അത്രമാത്രം വിശാലമായ സുഹ്രത്ത് വലയം ഇവനുണ്ടായിരുന്നു , സൂപ്പര്‍ ബസാറിലെ മുസ്തഫ ,അസീസ്‌ ,അഞ്ചാലന്‍ അന്‍വര്‍ ,ഉബൈദ് , ശുഹൈബ് ,ഹസ്സന്‍ , കവോടന്‍സ് , ഗുലാം ഹസ്സന്‍ മുതല്‍ മന്ത്രി മുനീര്‍ വരെ നീളുന്നു ആ നിര ...
                           തിരുരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച "മിഷന്‍-07" ന്റെ ഭാഗമായി സൗജന്യമായി പത്തു ദിവസത്തെ ദല്‍ഹി ടൂര്‍ ഉണ്ടായിരുന്നു , എനിക്ക് ആ സമയത്ത് ഡിഗ്രി ഫൈനല്‍ എക്സാം ആയിരുന്നതിനാല്‍ ഞാന്‍ പോകാന്‍ ഒരുക്കമായിരുന്നില്ല ...അന്ന് "നീയില്ലെകില്‍ ഞാനില്ല " എന്ന് പറഞ്ഞു മാറി നിന്നത് ഇന്നും ഞാന്‍ ഓര്‍കുന്നു...
കാല ചക്രത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ജീവിതവും മാറി തുടങ്ങിയപ്പോള്‍ രണ്ടു പേരും  രണ്ടു കോണിലായി പോയി ..... ജീവിതം എന്നെ ഒരു പ്രവാസി ആക്കി രൂപാന്ധരപെടുത്തിയപ്പോള്‍ അവന്‍ നാട്ടില്‍ തന്നെ പ്രവാസി ആയി "വിഷാക പട്ടണ" ത്തില്‍ കൂടും തേടിപോയി .....എങ്കിലും ഞാന്‍ അവനു വിളിക്കാന്‍ എന്നും സമയം കാണാറുണ്ടായിരുന്നു .... ഓരോ  വിളിയും കാതോര്‍തിരിക്കാന്‍ ഇന്ന് അവനില്ല .
വിടരും മുന്‍പേ കൊഴിഞ്ഞു പോയ പുഷ്പമേ ...... നിനക്കായ് കരുതി വെക്കാന്‍ എന്റെ പക്കല്‍ ഒന്നുമില്ല ..... പ്രാര്‍ത്ഥനകള്‍ മാത്രം ,


 ഒത്തിരി സ്നേഹത്തോടെ .....!!!




Tuesday, February 21, 2012

പ്രവാസികള്‍ ... പ്രണയിച്ച് കൊതിതീരാത്തവര്‍......!!


                     പ്രവാസം , പ്രണയം ഈ രണ്ടു വാക്കുകള്‍ കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നു പോകാറില്ല എന്ന് തോന്നുന്നു .....
മലയാളിയുടെ നിഘണ്ടുവില്‍ ഈ വാക്കുകള്‍ പലരീതിയില്‍ വ്യക്യാനികുന്നതായി കാണാം ......
നാട്ടില്‍ നില്‍കുന്നവരുടെ നിഘണ്ടുവില്‍ പ്രവാസി - പ്രണയം തോട്ടുതീണ്ടാത്തവന്‍ എന്നായിരിക്കണം സ്വന്തവും ബന്ധവും ഉപേക്ഷിച്ച് തികച്ചും ഒറ്റപെട്ട ജീവിതം നയികുന്നവര്‍, വര്‍ഷത്തില്‍ ഒരു മാസം നാട്ടില്‍ വരുന്ന ഇവര്‍ക്ക് എന്ത് ജീവിതം ഇവര്‍കൊന്നും സ്നേഹം എന്താണെന്നറിയില്ല ...
 സ്നേഹിക്കാനും പ്രണയികാനും ഇവര്‍ക്ക് അറിയില്ലേ .....? അറിയാമെങ്കില്‍ ഇവര്‍ ഇങ്ങനെ ജീവിതം ആര്‍കുമെല്ലാതെ ജീവിച്ച് തീര്‍കുമോ .....? 
ഇങ്ങനെ പോകുന്നു നാട്ടില്‍ സ്നേഹത്തോടെ സഹവസികുന്നവരുടെ ചോദ്യങ്ങള്‍ ........


                                           "പ്രവാസികള്‍ ജനികുന്നില്ല ..... ജീവിത സാഹജര്യങ്ങള്‍ പ്രവാസികളെ സ്രഷ്ടികുന്നു" എന്നൊകെ പറഞ്ഞു കേട്ടിട്ടുണ്ട് . മരുഭൂമിയിലെ പച്ചപ്പ്‌ തേടി സ്വന്തം നാടിനെയും ബന്ധത്തെയും കുടുംബത്തെയും ഉപേക്ഷിച്ച് ഭാഗ്യം അന്വേഷിച്ച് നെട്ടോട്ടം ഓടുന്നവരെയാണോ പ്രവാസി എന്ന് വിളികുന്നത് ......!!
പ്രശ്നങ്ങള്‍ തീരാത്തവന്‍ എന്ന് നിര്‍വചിച്ചവന്‍ പ്രശസ്തനാണെന്ന് തോന്നുന്നു .... ഞാന്‍ കണ്ട പ്രവാസി എപ്പോഴും നീറുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം തേടിയാണ് പ്രവാസ ജീവിതം തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് തോന്നുന്നു . മനസ്സില്‍ സ്നേഹത്തിന്റെ നിലാവെളിച്ചം കാത്തുസൂക്ഷിച്ച് കൊണ്ട് തന്റെ ജീവിതം എന്നതിലുപരി മറ്റുളളവരുടെ ജീവിതത്തിന്നു വെളിച്ചമായി മാറാന്‍ പരിശ്രമിച്ചു കൊണ്ട് ജനിച്ച  നാടിന്റെ ഭാഗമായി തീരാന്‍ മനസ്സാല്‍ കൊതികുകയും കാലം മായ്ച്ച് കളയാന്‍ ശ്രമിക്കുന്ന പച്ചപ്പിനെ മനസ്സില്‍ തലോലികുകയും ചെയ്യുന്നവര്‍ മാത്രമല്ലെ പ്രവാസികള്‍ ......

                            ജീവിത യാത്രയില്‍ ആഘോഷങ്ങളും,ആരവങ്ങളും ഒന്നുമില്ലാതെ, പ്രിയപെട്ടവരുടെ മരണവും, ജനനവും, മഴയും, മകരകുളിരും, ഓണവും, ഓണകിളികളും, ഉത്സവങ്ങളും എല്ലാം സ്വപ്നം .... വെറും സ്വപ്നം കണ്ടു നടക്കുന്ന യന്ത്രങ്ങള്‍ ആയി മാറുന്ന എത്ര എത്ര പ്രവാസികള്‍ .....
സ്വന്തം നാട്ടുകാരെയും 
നാടിനെയും
 വീടുകാരെയും എല്ലാം വിട്ടു പ്രവാസി ആയി ജീവികുന്നതോടെ അവരുടെ വികാരങ്ങള്‍ക്ക് തീവ്രത കൂടി വരികയാണ്‌ ....
അവന്‍ പ്രണയിച്ചു തുടങ്ങുകയാണ് 
നാടിനെയും നാട്ടുകാരെയും
 കുട്ടു - കുടുംബങ്ങളെ എല്ലാം ....
ഒരു നാളും അവസാനിക്കാത്ത പ്രണയം ....!!