മലപ്പുറം
ജില്ലയിലെ പെരുവള്ളൂര്‍ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമായ ചാത്രത്തൊടിയിലെ
എന്നല്ല മലപ്പുറം ജില്ലയിലെ തന്നെ സാംസ്‌കാരിക വിദ്യാഭ്യാസ നവോധാനത്തിനു
നേത്രത്വം നല്‍കുന്ന പ്രസ്ഥാനം എന്നനിലയില്‍ കസ്സാക്കിന്റെ
പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്...
ജില്ലയിലെ
സാക്ഷരത പ്രവര്‍ത്തനങ്ങളുടെ പ്രാരംഭം മുതല്‍ തന്നെ നേത്രത്വപരമായ
പങ്കുവഹിച്ചുപോകുന്ന പ്രവര്‍ത്തകരുടെ കൂട്ടായ്മ എന്നതിനാല്‍തന്നെ ജില്ലക്ക്
പുറത്തും കസ്സാക്കിന്റെ വേരുകള്‍ കാണാന്‍ കഴിയും, അയ്യായിരത്തോളം അമുല്യ പുസ്തകങ്ങളുമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഒരു പക്ഷെ ജില്ലയിലെ ലൈബ്രറി പ്രസ്ഥാനങ്ങള്‍ക്ക് മാത്രകയാണ്
കേരള
സര്‍ക്കാരിന്റെ എ ഗ്രേഡ് ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന, സംസ്ഥാന ലൈബ്രറി
കൌണ്‍സിലിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഗ്രന്ഥശാല നാട്ടുകാര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും വളരെ ഉപകാരപ്രധമാണ്.
കസ്സാക്കിന്റെ
ഓരോ പ്രവര്‍ത്തനത്തിലും സജീവമായ സഹകരണം നാട്ടുകരില്‍നിന്നും ഉണ്ടാവാറുണ്ട്
. ഇത്തരത്തില്‍ നാടിനും നാട്ടുകാര്‍ക്കും സേവനങ്ങള്‍ ചെയ്തു
പ്രവര്‍ത്തിക്കുന്ന സംഘടന എന്നനിലയില്‍ കസ്സാക്കിന്റെ പ്രവർത്തകർ അഭിമാനം
കൊള്ളുന്നു
പിച്ചവെച്ച
നാളുതൊട്ടെ ഞാൻ കണ്ട ചാത്രത്തൊടിയിലെ അങ്ങാടിയും പൂർവപിതാക്കന്മാരുടെ
ദീർഘവീക്ഷണങ്ങളുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന AKHMUP സ്കൂളും,സ്കൂൾ
ഗ്രൗണ്ടിന്റെ ഒരറ്റതായി രണ്ടു കാലിൽ വലനെയ്തു എതിരാളികളെ കാത്തിരിക്കുന്ന
വോളിബാൾ എന്ന കായിക വിനോദത്തെ നെഞ്ചേറ്റിയ ഒരു കൂട്ടം യുവതുർക്കികൾ...
കരീം-അഹമ്മദ്
സ്മാരക സാസ്കാരിക കേന്ദ്രം ( KASSAK ) ആരുടെ പേരിലാണോ അറിയപ്പെടുന്നത് ആ
കരീം മേലെകൊടശ്ശേരിയും അഹമ്മദ് കുരുണിയനും ഇന്നും ഒരു പ്രദേശത്തിന്റെ
വികാരമായി നിലനിൽക്കുന്നുവെങ്കിൽ അത് വോളിബാൾ എന്ന മാന്ത്രികതയുടെ
മായാജാലം മാത്രം..
ഇന്നത്തെ
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ . കലാം മാസ്റ്റർ,
കളിക്കളത്തിൽ കളികാരനായും കളി നിയന്ത്രിക്കുന്ന റഫറിയായും പയറ്റി തെളിഞ്ഞ
ഹനീഫ മാസ്റ്റർ , ഹംസ മാസ്റ്റർ ,അലിബാപ്പു മാസ്റ്റർ , ഹമീദ് മാസ്റ്റർ,
തെക്കൻ അബു, സാദത്ത് മാസ്റ്റർ, ഇസ്മയിൽക്ക, TK .മുഹമ്മദലി , പെരിഞ്ചീരി
നൗഷാദ് ,അശ്റഫ് തെക്കൻ മുതൽ ഒരു കറകളഞ്ഞ നിയമപാലകനായി തന്റെ മരണം വരെ
നാടിനും നാട്ടുകാർക്കുമായി ജീവിതം സമർപ്പിച്ച പോലീസ് അഷ്‌റഫ്ക്ക...
ഒരു
കാലഘട്ടത്തിന്റെ ഇതിഹാസങ്ങൾ ഒരു "സീതാമുട്ടിൽ" പറഞ്ഞു നിർത്തിയ അഡ്വ:
ഗദ്ദാഫി ചൊക്ലി, ഹബീബ് ,കുഞ്ഞാപ്പു ,താഹിർ , കെ. ഗദ്ദാഫി , മുബഷിർക്ക ,
തെക്കൻ റാഫി , അസ്‌ലം ,സലിം റഷീദ് KV , അയ്യൂബ് തെക്കൻ , സിദ്ധീക്ക് .PP
,അമീർ TP DR :അബ്ദുൽ ഖയൂം, നാസർ KV ,യൂനസ് തെക്കൻ...
കളിക്കളത്തിൽ
രാജാക്കന്മാർ ആയിരുന്നെങ്കിൽ പടനയിക്കാൻ എന്നും മുന്നിൽ നിന്നുരുന്നത്
നാട്ടിലെ വിശാല മനസ്കരായ വോളിബാൾ പ്രേമികളായിരുന്നു..
ഒരു നാട് മുഴുവൻ വോളിബാൾ എന്ന കായിക മാമാങ്കത്തെ നെഞ്ചിലേറ്റിയ അപൂർവങ്ങളിൽ അപൂർവമായ ഒരു ഗ്രാമമായിരുന്നു ചാത്രത്തൊടി....!!
ആവേശം
മലകയറുമ്പോൾ മത്സരം മുറുകി കാണികൾ പരസ്പരം പന്തയത്തിൽ മുഴുകുകയും
കായികാസ്വാദകർക്ക് ഹരം പിടിപ്പിക്കുന്ന ഒരു കിടിലൻ മത്സരം ബാക്കിവെച്ച
വെല്ലുവിളികൾ, പറഞ്ഞു തീരാത്ത കായിക പാഠങ്ങൾ എല്ലാം എല്ലാം ഒരോർമ മാത്രമായി
കിടക്കുന്നു...
സംഭവബഹുലമായ ആ കാലത്തിന്റെ ഓർമ്മകൾ പടിയിറങ്ങി എങ്കിലും അന്നത്തെ താരങ്ങൾ കസാക്കിന്റെ തുറുപ്പുചീട്ടുകളായിരുന്നു..
ഇടിവെട്ട്
സ്മാഷുകൾകൊണ്ട് കാണികളുടെ നെഞ്ചിൽ ഇടിമുഴക്കങ്ങൾ സൃഷ്ട്ടിച്ചു അന്നും
ഇന്നും കസ്സാക്കിനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അക്ബർ...വേറിട്ട
ശൈലിയിൽ കളിക്കളത്തിൽ മാന്ത്രിക വിരലടയാടങ്ങൾ പതിപ്പിച്ചു മനസ്സിന്റെ
നിഗൂഢതകൾ ദൃതവേഗതയിൽ തന്റെ കാരവലയങ്ങളിലേക്ക് ആവാഹിച്ചു സ്മാഷുകളുടെ
വലിയപെരുന്നാളുകൾക്ക് പൂത്തിരി കത്തിച്ച ഷുഹൈബ് ..കളിക്കളത്തിലെ
നിത്യഹരിത നായകനായി പുതുതലമുറക്ക് എന്നും ആവേശം പകർന്ന് പ്രായം തളർത്താത്ത
പോരാട്ട വീര്യവുമായി അന്നും ഇന്നും എന്നും മൈനസ് വിട്ടുകൊടുക്കാതെ
നിലയുറപ്പിച്ച മോക്കലാട്ട് മുഹമ്മദലി... പുതു
തലമുറയുടെ ആവേശമായ അംജദും മുസ്തഫയും ഏതോ ഒരു വേനലവധികാലത്തെ പരിശീലന
കളരിയിലെ ഉയർത്തെഴുനേൽപ്പുകളായിരുന്നു, ഓരോ വേനലവധിയിലും പിന്നീട് പറഞ്ഞു
ചിരിക്കാനും പരിഹാസപാത്രമാവാനും കഴുത്തറ്റം മൂടിയ സാമ്പത്തിക ബാധ്യതകളും
സമ്മാനിക്കുമെങ്കിലും കോച്ചിങ് ക്യാമ്പുകൾ ഒരു നേർച്ചയാക്കി കടം
തീർക്കുമായിരുന്നു..
ആ വിളക്കുമരങ്ങളിലെ പ്രകാശമാണ് ഇന്ന് പെരുവള്ളൂരിലെ പൂത്തുലഞ്ഞു നിൽക്കുന്ന വോളിബാൾ വസന്തത്തിന്റെ നേർക്കാഴ്ചകൾ എന്ന് വേണം കരുതാൻ...എത്രയെത്ര
ടൂർണമെന്റുകൾ കായിക പ്രേമികൾക്ക് ഹരം വിതറി കിഷോറും പ്രഭാകരനും അസീസും ടോം
ജോസഫും നല്ലളം മൂസയും കെൽവിനും ഷാജിമോനും പൊടി പാറ്റിയ പോരാട്ടങ്ങളുടെ
കഥകൾക്ക് സാക്ഷിയായ കസാകിന്റെ വോളിബാൾ മൈതാനം ഇന്നും ആ ആവേശങ്ങളുടെ
കനലുകൾക്ക് ശ്വാസം പകരാറുണ്ടത്രെ ...
ജില്ലയിലെ വിവിധ ടൂർണമെന്റുകളിലും കോഴിക്കോട് JDT POLYTECHNIC കോളേജിനു വേണ്ടിയും കളിസ്ഥലങ്ങളിൽ ആവേശം വിതറിയ അനസ്.
സ്മാഷുകൾ
കൊണ്ട് പറഞ്ഞു തീരാത്ത കഥയിലെ വർണ്ണങ്ങൾ കൊണ്ട് കളി മൈതാനങ്ങളിൽ കവിത
രചിച്ച മലപ്പുറം ജില്ലാ വോളിബാൾ ടീമിലും പിന്നീട് കാലിക്കറ്റ്
യൂണിവേഴ്‌സിറ്റി ഫിസിക്കൽ എജുക്കേഷൻ ടീമിന്റെയും ഭാഗമായിരുന്ന ഷാനു എന്ന
നാമദേയത്തിൽ ജില്ലയിലെ ടുർണമെന്റുകളിലെ നിറസാന്നിധ്യമായിരുന്ന അലിഷാൻ
കുരുണിയൻ
ഒരു
കാലഘട്ടിത്തിന്റെ മുഴുവൻ സ്പന്ദനവും തന്റെ മാന്ത്രിക വിരലുകളിൽ വിസ്മയം
തീർത്ത PSMO കോളേജിന്റെ ഡിഫന്റർ റഷീദ് , VPKMMHSS പുത്തൂർ പള്ളിക്കൽ
വോളിബാളിൽ ജില്ലയുടെ അമരത്തു തിളങ്ങി നിന്നിരുന്നത് കസ്സാക്കിന്റെ
കളിക്കാരിലൂടെയായിരുന്നു. കസ്സാക്കിന്റെ എക്കാലത്തെയും എണ്ണം പറഞ്ഞ
കളിക്കാരായിരുന്ന സ്റ്റീഫൻ എന്ന വിളിപ്പേരിൽ മൈതാനങ്ങളുടെ ആരവങ്ങൾക്ക്
ഹ്യദയമിടിപ്പിന്റെ വേഗത നൽകിയ തെക്കൻ നൗഫൽ ,
ഗ്രൗണ്ടിൽ
പറന്നു കളിക്കുന്ന ഷഫീഖ് ,സുബൈർ ,ആഷിഫ് ,ഫൈസൽ,നിസാറുട്ടി, നൗഷാദ് .TK
,ആഷിഖ്, നസീഫ് സാജിദലി,ഹാരിസ് ,ഹംസ , നൗഫൽ PT, റാഫി. സഫ്‌വാൻ. അലി ഇഹ്‌സാൻ
കാലവിസ്‌മൃതിയിൽ
പ്രവാസത്തിന്റെ മുൾമുനയിലും കരുത്തരായി തീർന്നവർ പുതു തലമുറയുടെ
നിസ്സംഗതയിലും ഒരു പിടി നെടുവീർപ്പുകളും പ്രോത്സാഹനങ്ങളുമായി കൂടെ
തന്നെയുണ്ട്...
ഇന്നലെകളിലെ കസ്സാകിന്റെ കളിയാരവങ്ങൾ ഇന്നും അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നു...!!
No comments:
Post a Comment