▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬കേരളത്തിൽ വന്നു എല്ല് മുറിയെ ജോലി ചെയ്തു തൻറെ പ്രിയപ്പെട്ടവർക്ക് വേണ്ടി ജീവിതത്തിൻറെ സുഖങ്ങളും ദുഖങ്ങളും മാറ്റിവെച്ച് എല്ലാ പരിഹാസങ്ങളും ഏറ്റുവാങ്ങി നീറി .. നീറി കഴിയുന്ന അവൻ തന്റെ തലയണകളെ ഈറനണയിച്ചു കൊണ്ട് പാടി ..."നീറുന്ന കണ്ണുമായ് നിന്നെ കിനാകണ്ടു,ദൂരത്ത് വാഴുന്ന ഞാനെന്നും ...ഓരോരോ തീവണ്ടി ഓടിയെത്തുമ്പോഴും,ഓടുന്നു മുറ്റത്ത് നീയെന്നും"....
അതെ സമയം അങ്ങ് ദൂരെ പശ്ചിമ ബംഗാളിലെ ഒരു കൊച്ചു ഗ്രാമത്തിൽ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് കൊണ്ട് തന്റെ പ്രിയതമന്റെ മടങ്ങിവരവ് ആഘോഷിക്കുന്ന സന്തോഷകരമായ ആ സായാഹ്നത്തിൽ അവൻ പ്രിയതമയുടെ മടിയിൽ തല ചായ്ച്ചുകൊണ്ടു ഇങ്ങനെ ഓർത്തോർത്തു പാടി ..."മലയാള ഭാഷ തൻ മാദകഭംഗി നിൻ,മലർമന്ദഹാസമായ് വിരിയുന്നു ...കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ഷയ് ലി നിൻ,പുളിയിലക്കര മുണ്ടിൽ തെളിയുന്നു" …( വാട്ട്സപ്പിലും ഫേസ്ബുക്കിലുമായി ബംഗാളിൽ പ്രചരിക്കുന്ന ചോദ്യങ്ങൾകൊന്നും മറുപടി അർഹികുന്നില്ല ... കുറച്ചു പ്രയാസങ്ങൾ എല്ലാം ഉണ്ടെങ്കിലും ഞങ്ങൾ ഇവിടെ സന്തുഷ്ട്ടരാണ്- ജയ് ജയ് "കേരളനാട്")