രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കേറ്റവും ഇഷ്ട്ടം ഖദീജ ടീച്ചറോട് ആയിരുന്നു, ഉമ്മയുടെ കൂട്ടുകാരിയും നാട്ടുകാരിയും ആയിരുന്നു ഈ ടീച്ചർ.... ♡♡
വെള്ളി അവധിക്ക് ഉമമാന്റെ വീട്ടിലേക്ക് വിരുന്നു പോയിരുന്നത് പലപ്പോഴും ടീച്ചറെ കൂടെ ആയിരുന്നു, അതുകൊണ്ട് മാത്രമായിരുന്നില്ല ടീച്ചറോട് എനിക്കുള്ള ഇഷ്ട്ടം 😀
ഒരീസം (#ഒരു ദിവസം) സ്കൂളിൽ പോകാൻ ഒടുക്കത്തെ മടി .. അങ്ങനെ തന്നെ ആയിരുന്നു അന്നൊക്കെ അധിക ദിവസവും, ഉമ്മ എല്ലാ അടവും പ്രയോഗിച്ചു പരാജയപെട്ടപോൾ അവസാനത്തെ അടവ് എന്ന നിലയിൽ " ആനക്ക് മുട്ടായി മാങ്ങാൻ ഇരുപത്തഞ്ചു പൈസ തരാം" എന്ന പ്രലോഭനത്തിൽ ഞാൻ വീണു ...
എന്നാൽ ആ വീട്ടിൽ എവിടെയെല്ലാം തിരഞ്ഞിട്ടും ആ പൈസ കിട്ടിയില്ല , എൻറെ വാശി ഒന്നുകൂടി "പിടിവാശി" എന്ന സ്റ്റേജിൽ എത്തിയിരുന്നു ... ഉപ്പക്ക് അന്നെല്ലാം വയനാട്ടിൽ ആയിരുന്നു ജോലി, ഉപ്പ അവിടെ ആയതുകൊണ്ട് എന്നും എൻറെ വാശിക്ക് കുറച്ചു മൈലേജ് കൂടുതൽ ആയിരുന്നു ..
"പൈസ കിട്ടാതെ ഞാം പോകൂല"....!! ആ സമയത്തതാ ഉമ്മാക്ക് ദൈവദൂതനെ പോലെയും എനിക്ക് ജൂതാസിനെ പോലെയും എൻറെ ആപ്പ ആ വഴി വരുന്നത് .... കാര്യങ്ങൾ എല്ലാം മനസ്സിലായപ്പോൾ "ഇപ്പ ശര്യാക്കിത്തരാം" എന്ന ഭാവത്തിൽ പുള്ളി എന്നെ തൂക്കി എടുത്തു സ്കൂളിൻറെ മുറ്റത് കൊണ്ടിട്ടു ... ദുസ്ട്ടൻ 😍😍
മനസ്സില്ലാ മനസോടെ ക്ലാസിൽ കയറിയെങ്കിലും എൻറെ വാശിക്ക് ഒരു ശമനവും ഉണ്ടായില്ല,അങ്ങനെ ഞാൻ തീരുമാനിച്ചു അന്ന് നിരാഹാരം കിടക്കാൻ, എന്നും ഉച്ചക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു വരാറുള്ള ഞാൻ അന്ന് വീട്ടിൽ പോയില്ല,,
"നിരാഹാര സമരം" ... വന്നു കാണാതായപ്പോൾ അടുത്ത സ്കൂളിൽ പഠിക്കുന്ന സഹോദരിമാരെ എല്ലാം അന്വേഷിച്ച് പറഞ്ഞയച്ചു ഉമ്മ - നല്ല വിശപ്പും ഉണ്ട്,വയറിനുള്ളിൽ നിന്നും ആരൊക്കെ വിളിച്ചു പറയുന്നുണ്ട് വേഗം പോകാൻ, ... എന്നിട്ടും ഞാൻ പോയില്ല ( ഞമ്മൾ ആണുങ്ങൾക്ക് അന്നും ഇന്നും വാശിയാണല്ലോ വലുത് .. വിഷപ്പല്ലല്ലോ..??? )
ഒരു മൂന്നു മൂന്നര മണി ആയി കാണും ഖദീജ ടീച്ചർ ക്ലാസ്സിലേക്ക് ഓടി വന്നു #ഇന്നീം കൂട്ടി ഓഫീസ് റൂമിലേക്ക് പോയി, ഞാൻ ഞെട്ടിപോയി ... !! ഉമ്മ ... എൻറെ ഉമ്മ എന്നെ തേടി സ്കൂളിൽ വന്നിരിക്കുന്നു ...!!
ടീച്ചറുടെ സ്നേഹത്തോടെയുള്ള ഉപദേശവും ഉമ്മയുടെ വാത്സല്യവും ദയനീയതയും ഉറ്റി നിൽകുന്ന മുഖഭാവവും കൂടി ആയപ്പോൾ ഞാൻ തീരുമാനിച്ചു ഉപവാസം നിർത്തി ഉമ്മയുടെ കൂടെ പോകാൻ ...❤️
ഈ സംഭവത്തിന് ശേഷം "ഈ ടീച്ചർക്ക് ൻറെ കാര്യം നോക്കാനേ നേരള്ളൂ" എന്ന അവസ്ഥ .... പ്യാവങ്ങൾ "ൻറെ ഇമ്മീം ടീച്ചറും"
No comments:
Post a Comment