Friday, November 18, 2022

പ്രവാസി ...(ബംഗാളി വേർഷൻ)


▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
കേരളത്തിൽ വന്നു എല്ല് മുറിയെ ജോലി ചെയ്തു തൻറെ പ്രിയപ്പെട്ടവർക്ക് വേണ്ടി ജീവിതത്തിൻറെ സുഖങ്ങളും ദുഖങ്ങളും മാറ്റിവെച്ച് എല്ലാ പരിഹാസങ്ങളും ഏറ്റുവാങ്ങി നീറി .. നീറി കഴിയുന്ന അവൻ തന്റെ തലയണകളെ ഈറനണയിച്ചു കൊണ്ട് പാടി ...


"നീറുന്ന കണ്ണുമായ് നിന്നെ കിനാകണ്ടു,
ദൂരത്ത്‌ വാഴുന്ന ഞാനെന്നും ...
ഓരോരോ തീവണ്ടി ഓടിയെത്തുമ്പോഴും,
ഓടുന്നു മുറ്റത്ത്‌ നീയെന്നും"....

 

അതെ സമയം അങ്ങ് ദൂരെ പശ്ചിമ ബംഗാളിലെ ഒരു കൊച്ചു ഗ്രാമത്തിൽ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് കൊണ്ട് തന്റെ പ്രിയതമന്റെ മടങ്ങിവരവ് ആഘോഷിക്കുന്ന സന്തോഷകരമായ ആ സായാഹ്നത്തിൽ അവൻ പ്രിയതമയുടെ മടിയിൽ തല ചായ്ച്ചുകൊണ്ടു ഇങ്ങനെ ഓർത്തോർത്തു പാടി ...

"മലയാള ഭാഷ തൻ മാദകഭംഗി നിൻ,
മലർമന്ദഹാസമായ് വിരിയുന്നു ...
കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ഷയ് ലി നിൻ,
പുളിയിലക്കര മുണ്ടിൽ തെളിയുന്നു" …


( വാട്ട്സപ്പിലും ഫേസ്ബുക്കിലുമായി ബംഗാളിൽ പ്രചരിക്കുന്ന ചോദ്യങ്ങൾകൊന്നും മറുപടി അർഹികുന്നില്ല ... കുറച്ചു പ്രയാസങ്ങൾ എല്ലാം ഉണ്ടെങ്കിലും ഞങ്ങൾ ഇവിടെ സന്തുഷ്ട്ടരാണ്- ജയ് ജയ് "കേരളനാട്‌")

സെബാൾട്ടി ..... 18+

 

ബോർഡിംഗ് പാസ്‌ കിട്ടി വിമാനത്തിലേക്ക് കയറാൻ
തയ്യാറെടുക്കുന്ന ആ അവസരത്തിലും കഴിഞ്ഞ
അവധിയിൽ തനിക്ക്‌ സംഭവിച്ച ദുരവസ്ഥയെ
കുറിചായിരുന്നു സെബാള്ട്ടി ചിന്തിച്ചിരുന്നത് ...

ഈ ഏകാന്തജീവിതത്തിൽ തൻറെ ഏകാന്തതയെ
വാചാലമാക്കൻ ഒരിണയെ കണ്ടെത്തണം എന്ന
നിശ്ചയത്തിലാണ് നാട്ടിൽ എത്തിയത് എങ്കിലും
അമ്മവന്റെ എതിർപ്പിനെ തുടർന്ന് അവധി
കഴിഞ്ഞു വെറും കയ്യോടെ തിരുച്ചുപോരാനായിരുന്നു
അവന്റെ വിധി, കുടുംബസ്വത്തിലെ ഓഹരി വാങ്ങിക്കാതെ കല്യാണം കഴിപ്പിക്കില്ല എന്നതായിരുന്നു അമ്മാവന്റെ വാശി ...

രണ്ടു വർഷം ... വീണ്ടും ഒരവധികാലം, വീട്ടിലേക്ക്
കയറുമ്പോൾ സെബാൾട്ടി ചിലതെല്ലാം കണക്കുകൂട്ടിയിരുന്നു ....
ഈ പ്രാവശ്യം എന്ത് വില കൊടുകേണ്ടി വന്നാലും കല്യാണം കഴിക്കാതെ തിരിച്ചു വിമാനം കയറില്ല എന്ന ദൃഡനിശ്ചയതിനു മുന്നിൽ അമ്മാവൻ കീഴടങ്ങാൻ തയ്യാറായി ...

അങ്ങനെ കല്യാണവും കഴിഞ്ഞു,...

വർഷങ്ങളായി താൻ നെയ്ത്കൂട്ടിയ സ്വപ്നതുല്യമായ
ആ രാത്രിയിൽ ജീവിതത്തിന്റെ അർത്ഥവും
അനർത്ഥവും തിരിച്ചറിഞ്ഞു വൈകി
എണീറ്റ് ഉമ്മരപടിയും കടന്നു വിട്ടുമാറാത്ത
ആലസ്യത്തിൽ കടന്നു വരുമ്പോൾ കോലായയിൽ
ചാരു കസേരയിൽകല്യാണ ചിലവുകൾ കൂട്ടികുറച്ചു ചിന്താനിമഗ്നനായിരിക്കുന്ന അമ്മാവൻ..
പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല നേരെ പോയി അമ്മാവനെയും കസേരയും കൂട്ടി ഒറ്റ ചവിട്ടു,
എന്നിട്ട് ഒരാക്രോശവും ..!

"ഇത്രക്ക് സുഖമുളള പരിപാടി ആയിട്ടാണോ അമ്മാവാ കല്യാണം കഴിപ്പിക്കാൻ ഇത്രയും കാലം താമസിപ്പിച്ചത്".....???

ഐൻസ്റ്റീനും ഞാനും •°•°•°•○●


സാങ്കേതിക വിദ്യയുടെ വികാസം ലോകത്ത് മണ്ടന്മാരുടെയും അലസൻമാരുടെയും അളവ് വർധിപ്പികും എന്ന് പ്രവചിച്ച മഹാനാണ് ഐൻസ്റ്റീൻ ....

 

ഈ പേയ്സുക്കും വാട്സപും കീട്സപ്പും എല്ലാം കണ്ടിട്ട് നിങ്ങള്ക്കും തോന്നിയിരിക്കാം എന്നാൽ ഇതെല്ലാം ആ പ്രവചനത്തിലേക്കുളള വെറും ദ്രിഷ്ട്ടാന്തങ്ങൾ മാത്രം, ലോകത്ത് ഇത്തരം ചെപ്പടി വിദ്യകൾ എല്ലാം കൂടുതലും ഉപയോഗികുന്നത് ചീത്ത കാര്യങ്ങള്ക്ക് വേണ്ടിയാണ് എന്ന് കൂടി വായിക്കുമ്പോൾ ചിത്രം പൂർണമാകുന്നു ..!!

 

സാങ്കേതികവിദ്യകൾ ഇത്രയും വികാസം പ്രാപിച്ചതിനു പിന്നിലും #ഒരു പറ്റം മടിയന്മാരുടെ കഥയുണ്ട് ....

വലിയ കായികാദ്ധ്വാനം ആവശ്യമുളള ജോലികൾ എല്ലാം പെട്ടെന്ന് അതും ഈസിയായി എങ്ങനെ ചെയ്തു തീർക്കാം എന്ന മടയന്മാരുടെ സുദീർഘമായ ചിന്തകളിൽ നിന്നാണ് പോലും ലോകത്ത് പല ഉപകരണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുളളത് ...!!!

 

ആദ്യം റേഡിയോ പിന്നെ ടേപ്പ് റെകോർഡർ,അലാറം ക്ലോക്ക്,ടി വി , വീ സീ ആർ, സീ ഡീ, സീ ഡീ പ്ലയെർ , എം പീ ത്രീ പ്ലയെർ എന്നാൽ ഇവയെ എല്ലാം നിഷ്പ്രഭമാക്കി കൊണ്ട് ഒരൊറ്റ ഡിവൈസ് - "സ്മാർട്ട് ഫോണ്"

 

ഇത് പോലെ ആദ്യം മണ്ണെണ്ണസ്റ്റൗ പിന്നെ ഗ്യാസ്സ്റ്റൗ, മിക്സെർ ,ഗ്രൈണ്ടർ ,പ്രഷർകുക്കർ , റഫെർജരേറ്റർ എല്ലാത്തിനെയും നിഷ്പ്രഭമാക്കി
ഒരറ്റ സാധനം...സ്വിച്ച് ഇട്ടാൽ ഭക്ഷണം ഇങ്ങനെ ഉയർന്നു വരണം ..

 

അങ്ങനെ വല്ലതും ..???
"ഇല്ലല്ലേ"...?? കഴിയില്ലല്ലേ ...???
എല്ലാരും കളിയാക്കി പറഞ്ഞു കേള്കുന്നു    

 

നെറ്റീന്നു ഡൌണ്‍‍ലോഡ് ചെയ്യുന്ന കാര്യം ....

 

അങ്ങനെ വല്ലതും ...??

ടെക്നോളജി ഇനിയും എത്ര വളരേണ്ടിയിരികുന്നു
എന്ന് ചിന്തിച്ചു പോകുന്ന ഓരോരോ മുഹൂർത്തങ്ങൾ ..!!!

മാതാ പിതാ ഗുരു ദൈവം ... ❤️❤️❤️

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കേറ്റവും ഇഷ്ട്ടം ഖദീജ ടീച്ചറോട് ആയിരുന്നു, ഉമ്മയുടെ കൂട്ടുകാരിയും നാട്ടുകാരിയും ആയിരുന്നു ഈ ടീച്ചർ.... ♡♡

 

വെള്ളി അവധിക്ക് ഉമമാന്റെ വീട്ടിലേക്ക് വിരുന്നു പോയിരുന്നത് പലപ്പോഴും ടീച്ചറെ കൂടെ ആയിരുന്നു, അതുകൊണ്ട് മാത്രമായിരുന്നില്ല ടീച്ചറോട് എനിക്കുള്ള ഇഷ്ട്ടം 😀

 

ഒരീസം (#ഒരു ദിവസം) സ്കൂളിൽ പോകാൻ ഒടുക്കത്തെ മടി .. അങ്ങനെ തന്നെ ആയിരുന്നു അന്നൊക്കെ അധിക ദിവസവും, ഉമ്മ എല്ലാ അടവും പ്രയോഗിച്ചു പരാജയപെട്ടപോൾ അവസാനത്തെ അടവ് എന്ന നിലയിൽ " ആനക്ക് മുട്ടായി മാങ്ങാൻ ഇരുപത്തഞ്ചു പൈസ തരാം" എന്ന പ്രലോഭനത്തിൽ ഞാൻ വീണു ...

 

എന്നാൽ ആ വീട്ടിൽ എവിടെയെല്ലാം തിരഞ്ഞിട്ടും ആ പൈസ കിട്ടിയില്ല , എൻറെ വാശി ഒന്നുകൂടി "പിടിവാശി" എന്ന സ്റ്റേജിൽ എത്തിയിരുന്നു ... ഉപ്പക്ക് അന്നെല്ലാം വയനാട്ടിൽ ആയിരുന്നു ജോലി, ഉപ്പ അവിടെ ആയതുകൊണ്ട് എന്നും എൻറെ വാശിക്ക് കുറച്ചു മൈലേജ് കൂടുതൽ ആയിരുന്നു ..

 

"പൈസ കിട്ടാതെ ഞാം പോകൂല"....!! ആ സമയത്തതാ ഉമ്മാക്ക് ദൈവദൂതനെ പോലെയും എനിക്ക് ജൂതാസിനെ പോലെയും എൻറെ ആപ്പ ആ വഴി വരുന്നത് .... കാര്യങ്ങൾ എല്ലാം മനസ്സിലായപ്പോൾ "ഇപ്പ ശര്യാക്കിത്തരാം" എന്ന ഭാവത്തിൽ പുള്ളി എന്നെ തൂക്കി എടുത്തു സ്കൂളിൻറെ മുറ്റത് കൊണ്ടിട്ടു ... ദുസ്ട്ടൻ 😍😍

 

മനസ്സില്ലാ മനസോടെ ക്ലാസിൽ കയറിയെങ്കിലും എൻറെ വാശിക്ക് ഒരു ശമനവും ഉണ്ടായില്ല,അങ്ങനെ ഞാൻ തീരുമാനിച്ചു അന്ന് നിരാഹാരം കിടക്കാൻ, എന്നും ഉച്ചക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു വരാറുള്ള ഞാൻ അന്ന് വീട്ടിൽ പോയില്ല,,

 

"നിരാഹാര സമരം" ... വന്നു കാണാതായപ്പോൾ അടുത്ത സ്കൂളിൽ പഠിക്കുന്ന സഹോദരിമാരെ എല്ലാം അന്വേഷിച്ച് പറഞ്ഞയച്ചു ഉമ്മ - നല്ല വിശപ്പും ഉണ്ട്,വയറിനുള്ളിൽ നിന്നും ആരൊക്കെ വിളിച്ചു പറയുന്നുണ്ട് വേഗം പോകാൻ, ... എന്നിട്ടും ഞാൻ പോയില്ല ( ഞമ്മൾ ആണുങ്ങൾക്ക് അന്നും ഇന്നും വാശിയാണല്ലോ വലുത് .. വിഷപ്പല്ലല്ലോ..??? )

 

ഒരു മൂന്നു മൂന്നര മണി ആയി കാണും ഖദീജ ടീച്ചർ ക്ലാസ്സിലേക്ക് ഓടി വന്നു #ഇന്നീം കൂട്ടി ഓഫീസ് റൂമിലേക്ക് പോയി, ഞാൻ ഞെട്ടിപോയി ... !! ഉമ്മ ... എൻറെ ഉമ്മ എന്നെ തേടി സ്കൂളിൽ വന്നിരിക്കുന്നു ...!!

 

ടീച്ചറുടെ സ്നേഹത്തോടെയുള്ള ഉപദേശവും ഉമ്മയുടെ വാത്സല്യവും ദയനീയതയും ഉറ്റി നിൽകുന്ന മുഖഭാവവും കൂടി ആയപ്പോൾ ഞാൻ തീരുമാനിച്ചു ഉപവാസം നിർത്തി ഉമ്മയുടെ കൂടെ പോകാൻ ...❤️

 

ഈ സംഭവത്തിന്‌ ശേഷം "ഈ ടീച്ചർക്ക് ൻറെ കാര്യം നോക്കാനേ നേരള്ളൂ" എന്ന അവസ്ഥ .... പ്യാവങ്ങൾ "ൻറെ ഇമ്മീം ടീച്ചറും"

അന്നത്തെ ഗൾഫാണ് മോനെ... ഗൾഫ്‌ ...♣♣♣

ഒരു പത്തു വർഷം മുൻപ്‌ വരെ പ്രവാസികളിൽ ഭൂരിപക്ഷം പേരും മൂന്നു വർഷം മുതൽ അഞ്ച് വർഷം വരെ കാലവധിയിലെ നാട്ടിൽ പോകുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും സമയം കണ്ടെത്തിയിരുന്നത് ...!! പട്ടിണിയും പരിവട്ടവുമായി കഴിയുന്ന നാടിനെ കുറിച്ചും നാട്ടുകാരെയും വീട്ടുകാരെയും കുറിച്ചായിരുന്നു അവെരെല്ലാം ചിന്തിച്ചിരുന്നത്, അന്നത്തെ സാഹചര്യങ്ങൾ അങ്ങനെ ആയിരുന്നു, കത്തുകളിലൂടെയുളള ആശയവിനിമയങ്ങൾ അതും മാസങ്ങൾ പിന്നിടുമ്പോൾ മാത്രം, പിന്നീട് ഫോണ്‍ എല്ലാം വന്നെങ്കിലും ഇൻറെർനെറ്റ് ഇത്ര സജീവമാകുന്നതിനു മുൻപേ വരെ കത്തുകൾ തന്നെയായിരുന്നു ആശ്രയം ... നമ്മുടെ എല്ലാം പൂർവപിതാക്കന്മാർ ഗൾഫിൽ ഉണ്ടായിരുന്ന ആ കാലം, വർഷങ്ങൾ കഴിഞ്ഞാവും #ഒരു ഫോട്ടോ എങ്കിലും കിട്ടുന്നത് ... നല്ല അത്രപ്പത്തിൽ അത് കാണാൻ കുടുംബത്തിലെ എല്ലാവരും വരും... എന്നിട്ട് കരച്ചിലും പിഴിച്ചിലും തന്നെ .. മിക്കവാറും ഒരു ഷോപ്പ്കൌണ്ടറിൽ ഇരിക്കുന്ന അല്ലെങ്കിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന എല്ലാം ഫോട്ടോസ് ആയിരിക്കും .. 😃 😃 അന്നെല്ലാം മറ്റു ആർഭാഡങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല ഭക്ഷണം തന്നെ ആയിരുന്നു ആർഭാഡം, ഇന്ന് എല്ലാം ആയി....!! പുരോഗമിച്ചു ...പുരോഗമിച്ചു ഭക്ഷണത്തോട് വരെ പുച്ഛം... (ആയിന്റെ സ്മൈലി ഇച്ചറിയൂല),"എത്ര വേണെങ്കിലും തിന്നാം ... പക്ഷെ ഒന്നും ഉണ്ടാക്കാൻ കഴിയൂല" എന്ന് പറഞ്ഞ പോലെ, മുൻപ് നാട്ടിൽ ആർമാധിച്ചു നടക്കുമ്പോൾ ഭക്ഷണ സമയം ആവുമ്പോൾ ഒരാവേശം എല്ലാം ഉണ്ടായിരുന്നു ഇന്ന് "ഇനിയിപ്പോ ഭക്ഷണം കൂടി കഴിക്കണമല്ലോ" എന്നരീതിയിൽ ആർക്കോ വേണ്ടിയുള്ള വെറും വഴിപാടായി മാറി നമ്മുടെയെല്ലാം ഭക്ഷണ രീതി ...!! ന്യൂജനറേഷൻ സിനിമയും ഇറങ്ങി, ന്യൂജനറേഷൻ പ്രാവസികളും ഫ്ലൈറ്റിൽ ഇറങ്ങി തുടങ്ങി .....!! അതിൽപെട്ട ഒരുത്തൻ പറയുവാ ഇത്തിരി നെടുവീർപ്പോടെ... 😛 " ഭക്ഷണം ഇല്ലാതെ ഒരു രണ്ടീസെങ്ങിലും ജീവിച്ചാം ...നെറ്റില്ലാതെ ജീവിച്ചാം കജൂല ".... 😃 😃